Life Style

അത്താഴം കഴിച്ചതിനു ശേഷം സ്‌നാക്‌സ് കഴിയ്ക്കുന്നവരാണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു മാത്രമല്ല, ഭക്ഷണം കഴിക്കുന്ന സമയവും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് അറിയാമോ? രാത്രി അത്താഴവും പിറ്റേദിവസത്തെ പ്രഭാത ഭക്ഷണവും തമ്മില്‍ എത്ര മണിക്കൂര്‍ നേരത്തെ ഇടവേള നല്‍കാറുണ്ട് നിങ്ങള്‍? ഈ ഇടവേള കൂടുന്നതും കുറയുന്നതും ഒരുപോലെ അപകടകരമാണ്. ശരീരത്തിലെ ജൈവിക ക്ലോക്കിന്റെ പ്രവര്‍ത്തനം ഈ രണ്ടു ഭക്ഷണത്തിനുമിടയിലുള്ള ഇടവേളയെ ആശ്രയിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ശരീരം ഉറങ്ങുമ്പോള്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനവും മന്ദഗതിയിലാകുന്നു.

ആധുനിക നഗരജീവിതശൈലി പിന്തുടരുന്നവരില്‍ കൂടുതലായി കാണുന്ന ചില ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടി യുഎസിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച നിഗമനങ്ങള്‍ പങ്കുവച്ചത്.

അത്താഴം കഴിഞ്ഞ ശേഷവും രാത്രി വൈകി എന്തെങ്കിലും കൊറിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ചും ടിവി കണ്ടിരിക്കുമ്പോഴും മറ്റും. ഇത്തരക്കാര്‍ക്ക് പിറ്റേദിവസത്തെ പ്രഭാതഭക്ഷണത്തിലേക്ക് ചുരുങ്ങിയ സമയത്തെ ഇടവേള മാത്രമേ വരുന്നുള്ളൂ.

രാത്രി കൊറിച്ച എണ്ണപ്പലഹാരങ്ങളോ പായ്ക്ക്ഡ് ഫുഡോ ദഹിക്കാതെ തന്നെയാണ് അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണം നാം അകത്താക്കുന്നത്.

കൊറിക്കാനുപയോഗിക്കുന്നത് പലപ്പോഴും ഉയര്‍ന്ന കാലറിയുള്ള സ്‌നാക്ക്‌സ് ആയതിനാല്‍ ദൂഷ്യഫലങ്ങള്‍ ഏറെയാണ്.

സ്‌നാക്ക്‌സ് കഴിച്ച് അധികം വൈകാതെ ഉറങ്ങുന്നതിനാല്‍ ഈ അധിക കാലറി ഊര്‍ജത്തെ ശരീരത്തിന് വേണ്ടവിധം ദഹിപ്പിച്ചു കളയാന്‍ കഴിയാതെ പോകുന്നു. അമിതവണ്ണത്തിലേക്കു നിങ്ങളെ നയിക്കുന്ന പ്രധാനകാരണങ്ങളിലൊന്ന് ഈ കൊത്തിക്കൊറിക്കല്‍ ആഹാര രീതിയാണത്രേ.

രണ്ടാമതായി പലരിലും കാണുന്ന പ്രവണത രാവിലത്തെ ഭക്ഷണം തിരക്കുകാരണം ഉപേക്ഷിക്കുന്നതാണ്. രാത്രി അത്താഴം കഴിച്ച് കൃത്യമായ ഇടവേള കഴിഞ്ഞാല്‍ ശരീരം വീണ്ടും ഭക്ഷണം ആവശ്യപ്പെടും. അപ്പോള്‍ പിറ്റേന്നത്തെ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്തായിരിക്കും ഫലം? ഇതും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

ആമാശയത്തില്‍ ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുകയും ദഹനവ്യവസ്ഥയെ തന്നെ തകരാറിലാക്കുകയും ചെയ്യുന്നു.

അപ്പോള്‍ ഇനിമുതല്‍ അത്താഴവും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും തമ്മില്‍ കൃത്യമായ ഇടവേള പുലര്‍ത്താന്‍ ശ്രദ്ധിച്ചുകൊള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button