Latest NewsNewsIndia

ഇത് ജ്യോതിരാദിത്യ ഞങ്ങൾക്ക് നല്കിയ ഹോളി സമ്മാനം : വസുന്ധര രാജെ സിന്ധ്യ

ബി ജെ പി യിൽ ചേർന്ന ജ്യോതിരാദിത്യയ്ക്കു സിന്ധ്യ കുടുംബത്തിൽ നിന്നും  വൻ സ്വീകാര്യതയും പിന്തുണയുമാണ് കിട്ടിയിരിക്കുന്നത് ,ഇപ്പോൾ ജ്യോതിരാദിത്യയുടെ ഈ തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം സന്തോഷം നല്കുന്നുവെന്ന് ട്വിറ്ററിലൂടെ പറയുകയാണ് മുതിർന്ന ബി ജെ പി നേതാവും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ

നിറങ്ങളുടെ ഉൽസവമായ ഹോളി ഞങ്ങളുടെ കുടുംബത്തിൽ ഇത്തവണ കൂടുതൽ നിറങ്ങൾ സമ്മാനിച്ചിരിക്കുന്നു . കുങ്കുമവർണ്ണത്തോടാണ് ഞങ്ങളുടെ കുടുംബത്തിന് ഏറെ പ്രിയം . ഇപ്പോൾ ഒരാൾ കൂടി ഞങ്ങളുടെ കൂടെ കുങ്കുമ വർണ്ണത്തെ സ്വീകരിച്ചിരിക്കുന്നു . ഇത്തവണത്തെ ഹോളിക്ക് കുടുംബത്തിന് ജ്യോതിരാദിത്യ നല്കിയ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നു . രാജമാത ഉണ്ടായിരുന്നുവെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു . അമ്മയുടെ ആഗ്രഹം ഇപ്പോൾ മകന്റെ മകനിലൂടെ സാധിച്ചിരിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button