KeralaLatest NewsNews

കൊവിഡ് 19 : അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം, രോഗം പടർന്ന സ്ഥലങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി എടുക്കണം

തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സർക്കാർ. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര കേന്ദ്ര ഇടപെടൽ വേണം. വിദേശത്തുള്ളവരെ നാട്ടിലെത്തുന്നതിന് വിലക്കുന്ന സർക്കുലർ പിൻവലിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നയതന്ത്രതലത്തിൽ കേന്ദ്രം ഇടപെടണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Also read : വൈറസിനെ നേരിടലും മാസ്കിന്റെ വിലയും മാത്രമായി ചർച്ചകൾ ചുരുക്കിയാൽ സംഭവിക്കാന്‍ പോകുന്നത്, അതില്‍പുറത്തു കടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും- മുരളീ തുമ്മരുകുടി എഴുതുന്നു

രോഗം പടർന്ന സ്ഥലങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്നും, പ്രവാസി ഇന്ത്യക്കാരെ സംബന്ധിക്കുന്ന കേന്ദ്രത്തിന്‍റെ പല ഉത്തരവുകളും വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 രോഗബാധ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തുമ്പോഴും പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

മാര്‍ക്ക് ദാന വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ലെന്ന് ആക്ഷേപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചത്, ആദ്യം നടുത്തളത്തിലിറങ്ങി ബഹളം വച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് നിയമസഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് നിയമസഭ കൊവിഡ് 19 ൽ കേന്ദ്രനടപടി ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button