Latest NewsNews

സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കൊറോണവൈറസിനെ ചെറുക്കാം ; പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം ഇതാണ്

കൊറോണവൈറസ് ലോകമാകെ പരക്കുമ്പോള്‍ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കൊറോണവൈറസിനെ ചെറുക്കാമെന്ന പ്രചരണവും അതോടൊപ്പം വ്യാപകമായി പരന്നു കൊണ്ടിരിക്കുകാണ്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ വാര്‍ത്താ ചാനലിന്റെ ലോഗോയും സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് ഈ വാര്‍ത്ത ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നത്. യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വോള്‍ഫ് ബ്ലിട്‌സറുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമാണ്. സിഎന്‍എന്നിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ കൃത്രിമമായി എഴുതിയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വ്യാജ വാര്‍ത്തക്കെതിരെ പൊരുതുന്ന ‘ആഫ്രിക്ക ചെക്’ എന്ന മാധ്യമം കണ്ടെത്തി.

അധികൃതരെ കുഴക്കുന്ന തരത്തിലാണ് ലോകത്താകമാനം കൊറോണവൈറസിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മദ്യം കൊറൊണവൈറസിനെ ഇല്ലാതാക്കും, പോളിഷ് വോഡ്ക കൊറോണവൈറസിനെ ഇല്ലാതാക്കും തുടങ്ങിയ ഇതിന് സമാനമായ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. മദ്യം, താപനില, മാംസഭക്ഷണം തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. പലരും വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചികിത്സ തേടാതിരിക്കുന്ന സാഹചര്യവുമുണ്ടായി. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു വൈറസിനെതിരെ മദ്യം കഴിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇറാനില്‍ വിഷമദ്യം കഴിച്ച് 27 പേര്‍ മരിച്ച സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button