Latest NewsNewsKuwaitGulf

രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. കൊറോണ വൈറസ്(കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചത്. 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക. ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കോ​ഫി ഷോ​പ്പു​ക​ൾ, റെ​സ്റ്റ​റ​ന്‍റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ തു​ട​ങ്ങി​വ​യെ​ല്ലാം അ​ട​ച്ചി​ടാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണം തു​ട​രും. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.

Also read : കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന

അതേസമയം രാ​ജ്യ​ത്തു നി​ന്നു​ള്ള​തും രാ​ജ്യ​ത്തേ​ക്ക് എ​ത്തേ​ണ്ടി​യി​രു​ന്ന​തു​മാ​യ എ​ല്ലാ വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കു​ന്നു​വെ​ന്ന് കു​വൈ​റ്റ് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കാ​ർ​ഗോ സ​ർ​വീ​സ് ഒ​ഴി​കെ യു​ള്ള വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സാ​ണ് നി​ർ​ത്തി​വ​ച്ച​തെന്നു ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി റിപ്പോർട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button