Latest NewsNewsIndia

യാത്രക്കിടെ ബസ്​ നടുറോഡിൽ കത്തിനശിച്ചു, ഡ്രൈവറുടെയും ക്ലീനറുടെയും സമയോചിതമായ ഇടപെടലിൽ 26 യാത്രക്കാർ രക്ഷപ്പെട്ടു : ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്​: യാത്രക്കിടെ ബസ്​ നടുറോഡിൽ കത്തിനശിച്ചു.മുംബൈയിൽനിന്നും ഹൈദരാബാദിലേക്ക്​ എത്തിയ ബസ് ആണ് അപകടത്തിൽപെട്ടത്. ഡ്രൈവറുടെയും ക്ലീനറുടെയും സമയോചിതമായ ഇടപെടലിൽ 26 യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Also read : കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു: മരണ കാരണം കൊറോണയല്ലെന്ന് ആരോഗ്യവകുപ്പ്

വെള്ളിയാഴ്​ച രാവിലെ ഹൈദരാബാദിലെ ആർ.സി പുരൻ പ്രദേശത്താണ്​ സംഭവം. സംഭവം അറിഞ്ഞയുടനെ അഗ്​നിരക്ഷ സേന സ്​ഥലത്തെത്തി തീയണച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. എൻജിനിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്ന്​ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button