Latest NewsIndia

ഡല്‍ഹി കലാപം , ചുക്കാൻ പിടിച്ച പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ അറസ്‌റ്റില്‍

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതിനാണ് പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി: ഡല്‍ഹിയില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയും അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിഎഫ്‌ഐ പ്രസിഡന്റ് പര്‍വേസ്,സെക്രട്ടറി ഇല്ല്യാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.കലാപക്കേസ്‌ അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ്‌ ഇവരെ കസ്‌റ്റഡിലെടുത്തത്‌. ഇവര്‍ക്കു കലാപത്തില്‍ പങ്കുണ്ടെന്നും ആളുകളെ കലാപത്തിനായി പ്രകോപിപ്പിച്ചുവെന്നും പോലീസ്‌ പറയുന്നു.

കലാപത്തിനായി ധനസമാഹരണം നടത്തിയെന്നും ഇവര്‍ക്കെതിരേ ആരോപണമുണ്ട്‌. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതിനാണ് പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്.വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിഎഫ്‌ഐ അംഗം മുഹമ്മദ് ഡാനിഷിനെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് ഡാനിഷ് ആണെന്ന് പോലീസ് പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും മറ്റും ഇയാള്‍ വിതരണം ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കൂടാതെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാം തന്നെ ഇയാള്‍ സജ്ജീവ സാന്നിധ്യം ആയിരുന്നു.കലാപത്തിന്റെ ദിവസങ്ങളില്‍ ഏകദേശം 120 കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞിരുന്നെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍നഗര്‍ മണ്ഡലത്തില്‍ എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ഥിയായി മത്സരിച്ചയാളാണ്‌ ഇല്യാസ്‌. ശിവ്‌ വിഹാര്‍ സ്വദേശിയായ ഇയാള്‍ കലാപം ആരംഭിച്ച ദിവസം ജാഫ്രാബാദില്‍ വിദ്വേഷപ്രസംഗം നടത്തിയതായും ആരോപണമുണ്ട്‌.

കൊറോണ: കേന്ദ്രത്തിനെതിരെ വ്യാപകമായി പ്രചാരണങ്ങൾ നടക്കുമ്പോഴും, കൊട്ടിഘോഷങ്ങളില്ലാതെ കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്ത കാര്യങ്ങൾ ഇങ്ങനെ

നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. അതേസമയം ഐഎസ് ബന്ധമുള്ള ദമ്പതികളുടെ അറസ്റ്റിലൂടെ പല നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയവരില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ടെന്ന് നേരത്തെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഡല്‍ഹി കലാപത്തിനു പിന്നില്‍ ഐഎസ് ഗൂഢാലോചന ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലും പോപ്പുലര്‍ ഫ്രണ്ടിന്റെ കലാപ ഇടപെടലും ഗൗരവമായാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button