KeralaLatest NewsNews

ഷാര്‍ജ രാജകുടുംബാംഗം അന്തരിച്ചു

ഷാര്‍ജ•ഷാര്‍ജ രാജകുടുംബാംഗമായശൈഖ് അഹമ്മദ് ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. നിര്യാണത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചിച്ചു.

മരണപ്പെട്ടയാളുടെ കുടുംബത്തിന് ഭരണാധികാരിയുടെ സദസ് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിനെ സ്വർഗത്തിൽ വിശ്രമിക്കാനും കുടുംബത്തിന് ക്ഷമയും സാന്ത്വനവും നൽകാനും സർവ്വശക്തനായ അല്ലാഹുവിനോട് അൽ ഖവാസിംസ് പ്രാർത്ഥിക്കുന്നതായി അനുശോചനത്തില്‍ പറയുന്നു.

മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ഷാർജയിലെ കിംഗ് ഫൈസൽ പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം നടത്തും. പിന്നീട് മൃതദേഹം അൽ ജുബൈൽ സെമിത്തേരിയിൽ സംസ്‌കരിക്കും.

ഷാർജയിലെ അൽ റംലയിലുള്ള ശൈഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീട്ടിൽ അനുശോചനങ്ങള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button