KeralaLatest NewsNews

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് : പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ജാ​മ്യം അനുവദിച്ചു

കണ്ണൂർ : ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സിലെ 13ആം പ്രതി സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ജാ​മ്യം അനുവദിച്ചു. കു​ഞ്ഞ​ന​ന്ത​ന് വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശിക്ഷ മൂന്ന് മാസത്തേയ്ക്ക് മരവിപ്പിച്ച് കൊണ്ട് ഹൈ​ക്കോ​ട​തി​യാ​ണ് കു​ഞ്ഞ​ന​ന​ന്ത് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Also read : ആരോഗ്യമന്ത്രിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

കു​ഞ്ഞ​ന​ന്ത​ന് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈ​ക്കോ​ട​തി മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു. കു​ഞ്ഞ​ന​ന്ത​ന് തു​ട​ർ​ച്ച​യാ​യി പ​രോ​ൾ ന​ൽ​കു​ന്ന​തി​നെ നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള പ​രോ​ള്‍ മാ​ത്ര​മാ​ണ് കു​ഞ്ഞ​ന​ന്ത​ന് ന​ല്‍​കി​യി​ട്ടു​ള്ള​ത് എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നൽകിയ വിശദീകരണം. 2014 ജ​നു​വ​രി 24​നാ​ണ് ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ കു​ഞ്ഞ​ന​ന്ത​നെ വി​ചാ​ര​ണ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കാ​നും ശി​ക്ഷി​ച്ച​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button