Latest NewsNewsEntertainment

ചെയ്‌തത്‌ പൊറുക്കാനാകാത്ത തെറ്റ്; രേഷ്‌മയെ കണ്ട് മാപ്പ് പറയാനാണ് നിന്നത്; മോഹൻലാലിനോട് രജിത് കുമാർ

ബിഗ്‌ബോസ് സീസൺ രണ്ട് തുടങ്ങിയത് മുതൽ തന്നെ നിരവധി വിവാദങ്ങളാണ് ഷോയെ തേടി എത്തിക്കൊണ്ടിരുന്നത്. ഇതിലൊന്നായിരുന്നു രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത്. പിന്നാലെ രജിത് കുമാറിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കുന്നതായി അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ രജിത് കുമാർ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ നടന്നുകൊണ്ടിരുന്നത്. ഇത് ബിഗ്‌ബോസിന്റെ സ്ക്രിപ്റ്റ് ആണെന്നും എല്ലാവരും അറിഞ്ഞുള്ള നാടകമാണെന്നും മറ്റും കമന്റുകൾ വന്നിരുന്നു.

Read also: മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി; സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും; കേരളത്തിലെ സർക്കാർ ആശുപത്രിയെ പുകഴ്‌ത്തി ബംഗളുരു വ്യവസായി

എന്നാൽ ഇപ്പോൾ ശനിയാഴ്ച്ചത്തെ എപ്പിസോഡിന്റെ പ്രോമോ പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം രജിത് കുമാര്‍ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. രേഷ്മയോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന മോഹൻലാലിൻറെ ചോദ്യത്തിന് ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും, അധ്യാപകനെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഞാന്‍ ചെയ്തതെന്നും രജിത് കുമാര്‍ പറയുന്നു.. രേഷ്മയോട് മാപ്പ് ചോദിച്ച് തിരിച്ചുപോകണമെന്ന് കരുതിയാണ് കാത്തിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഇതും ബിഗ്‌ബോസിന്റെ പ്ലേ ആണെന്നും രജിത് കുമാറിനെ വീണ്ടും അകത്തേക്ക് തന്നെ വിടാനുള്ള തന്ത്രമാണിതെന്നുമാണ് ആരാധകർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button