Latest NewsKeralaNews

ഇറ്റലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല

വർക്കല: ഇറ്റാലിയൻ പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല. ഇറ്റലിക്കാരന്‍ ആരുമായിട്ടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനാകത്തത് വര്‍ക്കലയില്‍ ആശങ്ക പരത്തിയിരിക്കെയാണ്. ഭക്ഷണശാലകള്‍ പലതും അടിച്ചു. ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശികള്‍ പരിശോധനക്ക് പോലും നില്‍ക്കാതെ താമസം റദ്ദാക്കി മടങ്ങുന്നുണ്ട്.

ജാഗ്രത തുടരുമ്പോഴും വിദേശികളായ വിനോദ സഞ്ചാരികള്‍ മാസ്ക്ക് പോലും ധരിക്കാതെ വര്‍ക്കലയില്‍ സഞ്ചരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. അതേസമയം, വർക്കലയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ പൗരൻ കൊല്ലത്തേക്കും സഞ്ചരിച്ചിരുന്നതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ ഉൽസവത്തിൽ ഇയാൾ പങ്കെടുത്തതായാണ് വിവരം. ഇയാൾ രണ്ടാഴ്ചയോളം താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അധികൃതർ നേരത്തെ അടപ്പിച്ചിരുന്നു.

ഇറ്റാലിയൻ പൗരന് നാട്ടുകാരുമായും ബീച്ചിലെ കടക്കാരുമായും സൗഹൃദമുണ്ട്. സഞ്ചാരപാത എത്രയും വേഗത്തിൽ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന വിദേശികളുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ പോലെ പരിശോധനക്കായി പാരിപ്പള്ളി ആശുപത്രയിലേക്ക് മാറ്റുന്നു.

ALSO READ: കോവിഡ് 19 രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര വിനോദ സഞ്ചാരികളും , സമീപ ജില്ലകളില്‍ നിന്നുള്ളവരും ധാരളം എത്തുന്ന ബീച്ചാണ് വര്‍ക്കല എന്നത് സ്ഥിതി ഗുരതരമാക്കുന്നു. സര്‍ക്കാര്‍ ജാഗ്രതാ നിര്‍ഗദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ഇതെല്ലാം കൃത്യമായി വിദേശകളിലേക്ക് എത്തുന്നില്ലെന്നതാണ് വര്‍ക്കലയിലെ സ്ഥിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button