Latest NewsNewsIndia

മൊബൈല്‍ ഫോണുകളുടെ വില കൂടുമോ? ജിഎസ്ടി യോഗത്തിലെ തീരുമാനം പുറത്ത്

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണുകളുടെ വില വർധിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി, ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് 18 ശതമാനം ആയാണ് ഉയര്‍ത്തിയത്‌. അതേസമയം, പാദരക്ഷകള്‍, രാസവളം, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി എകീകരണത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയില്ല.

മൊബൈല്‍ അസംസ്കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്‍റെ നിരക്കും ഏകീകരിച്ചെന്നാണ് ധനകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നത്. കൊറോണ വൈറസ്‌ (കൊവിഡ്-19) സാമ്ബത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തതോടെയാണ് നിരക്ക് എകീകരണത്തില്‍ തീരുമാനം മാറ്റിവെച്ചത്.

ALSO READ: ആ​രോ​ഗ്യ ​മ​ന്ത്രിയുടെ പ്രസ്‌താവന കൊ​റോ​ണ പ്ര​തി​രോ​ധ യ​ത്ന​ത്തി​ന്‍റെ നട്ടെല്ലൊടിക്കുന്നത്; വി​മ​ര്‍​ശനവുമായി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നല്‍കുന്നത് .ധനസഹായം നല്‍കണമെന്നും ധനമന്ത്രി തോമസ്‌ ഐസക്ക് യോഗത്തില്‍ ആവശ്യപെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button