Latest NewsNewsIndia

പാര്‍ട്ടിയിലെത്തിയിട്ട് ഒരു വര്‍ഷം; പാര്‍ട്ടി നല്‍കുന്ന സ്‌നേഹത്തിലും പരിഗണനയിലും സന്തോഷവാന്‍…. പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ വാക്കുകളില്ലെന്ന് പ്രമുഖ ബിജെപി നേതാവ്

ന്യൂഡല്‍ഹി : പാര്‍ട്ടിയിലെത്തിയിട്ട് ഒരു വര്‍ഷം; പാര്‍ട്ടി നല്‍കുന്ന സ്നേഹത്തിലും പരിഗണനയിലും സന്തോഷവാനാണെന്ന് പ്രമുഖ ബിജെപി നേതാവ് ടോം വടക്കന്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമായെന്ന് അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ ഈ ദിവസം ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമായി. രാഷ്ട്രത്തിന് വേണ്ടിയുള്ള ഉന്നതമായ കാഴ്ചപ്പാടും ആക്ഷന്‍ പ്ലാനുമുള്ള പാര്‍ട്ടിയുടെ ഭാഗമെന്ന നിലയില്‍ താന്‍ സന്തോഷവാനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബിജെയില്‍ നിന്ന് കിട്ടുന്ന സ്നേഹത്തിനും പരിഗണനയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും , ജെപി നദ്ദയ്ക്കും ബിഎല്‍ സന്തോഷ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും ടോം വടക്കന്‍ നന്ദി അറിയിച്ചു. കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നാരോപിച്ചാണ് സോണിയാ ഗന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ അന്ന് വ്യക്തമാക്കിയത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണ്‍ഗ്രസിനെന്നും ടോം വടക്കന്‍ പറഞ്ഞിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button