Latest NewsNewsIndiaEditor's Choice
Trending

ലോകജനതയ്ക്ക് മാതൃക കാട്ടിയും സഹായം അഭ്യർഥിച്ചവർക്ക് കൈതാങ്ങായും ഇന്ത്യ മുന്നേറുമ്പോൾ!

ഫെബ്രുവരി 27നു വുഹാനിലേക്ക് വ്യോമസേനയുടെ കൂറ്റൻ വിമാനമായ ഗ്ലോബ്മാസ്റ്റർ ഇന്ത്യൻ പൗരന്മാരെ കൂട്ടിക്കൊണ്ട് വരാനായി ഇന്ത്യ അയച്ചു . മടങ്ങി വന്നവരിൽ ഇന്ത്യക്കാർ മാത്രമായിരുന്നില്ല .മറിച്ച് അതിലുണ്ടായിരുന്നു വിവിധ രാജ്യങ്ങളിലെ വിദേശികളായ 36 പൌരന്മാർ .

ഈസ്റ്റ് കോസ് ഡെസ്ക് 

ഡൽഹി : കൊറോണയെന്ന മാരകരോഗത്തിന്റെ പിടിയിൽ പകച്ചു നിൽക്കുകയാണ് ലോകരാഷ്ട്രങ്ങൾ മിക്കവയും .വികസ്വര -വികസിത ഭേദമെന്യേ എല്ലാ രാഷ്ട്രങ്ങളിലും പടർന്നുപ്പിടിച്ചിരിക്കുന്ന ഈ മഹാമാരി വൻഭീഷണിയായി മാനവരാശിയെ പിടിമുറുക്കുന്ന ഈ കൊറോണക്കാലത്തും ലോക രാഷ്ട്രങ്ങൾക്കൂ മാതൃകയാവുന്നു നമ്മുടെ രാജ്യം . പി ആർ വർക്കുകളുടെ അകമ്പടിയില്ലാതെ നിശബ്ദമായി നടത്തിയ ഈ സ്നേഹ സൌഹൃദ വിപ്ലവം പക്ഷേ ലോകരാജ്യങ്ങൾ ചർച്ചയാക്കുന്നുണ്ട് . മാലദ്വീപിന്റെ മുഖപത്രമായ ഹവീരുവിൽ ഫെബ്രുവരി 29 നു വന്ന എഡിറ്റോറിയലിൽ അവരത് വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചയാക്കുകയും ചെയ്തു .

ഫെബ്രുവരി 27നു വുഹാനിലേക്ക് വ്യോമസേനയുടെ
കൂറ്റൻ വിമാനമായ ഗ്ലോബ്മാസ്റ്റർ ഇന്ത്യൻ പൗരന്മാരെ കൂട്ടിക്കൊണ്ട് വരാനായി ഇന്ത്യ അയച്ചു . മടങ്ങി വന്നവരിൽ ഇന്ത്യക്കാർ മാത്രമായിരുന്നില്ല .മറിച്ച് അതിലുണ്ടായിരുന്നു വിവിധ രാജ്യങ്ങളിലെ വിദേശികളായ 36 പൌരന്മാർ . അവരിൽ 23 ബംഗ്ലാദേശികൾ,6 ചൈനാക്കാർ,2 മാലിദ്വീപുകാർ. 2 മ്യാന്മാർകാർ, 1 യുഎസ് പൗരൻ,1 സൗത്ത് ആഫ്രിക്കൻ പൗരൻ 1 മഡഗാസ്കർ പൗരൻ ഉൾപ്പെട്ടിരുന്നു . ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് ഒരുക്കിയ സംവിധാനത്തിൽ അവരും നിരീക്ഷണ വിധേയമായി ഇവിടെ കഴിഞ്ഞു.ഇക്കഴിഞ്ഞ ദിവസം എല്ലാവരുടെയും കൊറോണ ടെസ്റ്റ് റിസൾട്ട് വന്നുഎല്ലാവരുടെയും  റിസൾട്ട് നെഗറ്റീവ് ആയിരുന്നു . തങ്ങളുടെ മാതൃ രാജ്യത്തിലേക്ക് മടങ്ങുന്നതിനു മുൻപ് തങ്ങളെ വുഹാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച വ്യോമസേനക്കും തങ്ങൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി സംരക്ഷണമൊരുക്കിയ ഐടിബിപിക്കും ഇന്ത്യ ഗവൺമെന്റിനും നന്ദി പറയാൻ അവരാരും മറന്നതുമില്ല .

മാലിദ്വീപെന്ന നമ്മുടെ കൊച്ചു അയൽ രാജ്യത്തിനു മരുന്നുകടക്കം  മൂന്ന് മാസത്തേക്കുള്ള  5 ടൺ സാധനങ്ങളാണ് ഇന്ത്യ ഇന്നലെ കൈമാറിയത്.  ഒപ്പം പതിനാലാംഗ മെഡിക്കൽ  ടീമിനെ അവിടേക്ക് ഇന്ത്യ ഗവൺമെന്റ് അയക്കുകയും ചെയ്‌തു. അതിനു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹ് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു .

വുഹാനിൽ നിന്നും ഇവിടെ എത്തിച്ച ബംഗ്ലാദേശികളായ ഇരുപത്തി മൂന്നുപേരിൽ കുഞ്ഞുങ്ങളും ഉൾപ്പെട്ടിരുന്നു . നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ഇന്ത്യൻ ഭരണകൂടത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിയാണ് അവർ ഇന്നലെ ഇവിടെ നിന്നും മടങ്ങിയത് . അതിഥി ദേവോ ഭവ എന്നത് കേവലം ആപ്ത വാക്യമല്ല എന്ന് ഇന്ത്യ തെളിയിക്കുന്നത് ഇങ്ങനെ ഒക്കെയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button