KeralaLatest NewsIndia

‘ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്! ക്ഷേത്രത്തിലും പള്ളിയിലുമെന്ന പോലെ ബിവറേജില്‍ പോകാനും ഒരാള്‍ക്ക് അവകാശമുണ്ട്’- സന്ദീപാനന്ദഗിരി

പ്രിയ മിത്രങ്ങളേ ആരാധനാലയത്തിൽ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങൾക്ക് സാധിക്കുമോ?

തിരുവനന്തപുരം: മഹാമാരിയായ കൊറോണ പടര്‍ന്നുപിടിക്കുമ്ബോള്‍ ജാഗ്രതയെന്നോണം സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും കടകളും എന്നുവേണ്ട ആളുകള്‍ കൂട്ടം കൂടുന്ന എല്ലായിടങ്ങളും പൂട്ടിയിട്ടും ബിവറേജുകള്‍ മാത്രം അടക്കേണ്ട എന്ന നിലപാടിന് പിന്തുണയുമായി സന്ദീപാനന്ദഗിരി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരി ഇത് പറഞ്ഞിരിക്കുന്നത്. ആളുകള്‍ക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും പോകാന്‍ അവകാശമുള്ളതു പോലെ തന്നെയാണ് മറ്റൊരാള്‍ക്ക് ബിവറേജില്‍ പോകാന്‍ ഉള്ള അവകാശവുമെന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.

ആരാധനാലയങ്ങളില്‍ ഊണുകഴിക്കാന്‍ തിരക്കു കൂട്ടുന്നവര്‍ ബിവറേജിലെ ക്യൂ കണ്ടു പഠിക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. പോസ്റ്റിന്റെ പൂർണ്ണരൂപം: ചിലർക്കിപ്പോൾ കൊറോണയേക്കാൾ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നിൽക്കുന്നതാണ്! പ്രിയ മിത്രങ്ങളേ ആരാധനാലയത്തിൽ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങൾക്ക് സാധിക്കുമോ?

ഈ രാജ്യത്ത് ഒരാൾക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാൾക്ക് ബീവറേജിൽ പോകാനുള്ള അവകാശവുമുണ്ട്!
ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവർക്ക് ഈ ക്യൂവിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്! ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്ക്കാരത്തിന്റേയും ഭാഗമാണ്! ചിലർക്കതുണ്ട് ചിലർക്കതില്ല.!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button