Latest NewsIndiaNews

ചില ഇന്ത്യക്കാർ എന്നെ പരിഹസിച്ചു; അവരിപ്പോൾ സ്വയം തടവിലായിരിക്കുന്നു; കൊറോണയിൽ നിന്ന് പരമശിവന്‍ നമ്മളെ രക്ഷിക്കും; നിത്യാനന്ദ

തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവിലാണെന്ന് ആള്‍ദൈവം നിത്യാനന്ദ. ഇന്ത്യാ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. എല്ലാവരില്‍നിന്നും വിട്ട് നിന്ന് ഞാന്‍ കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു. സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ഇപ്പോൾ ലോകം മുഴുവൻ ആലോചനയിലാണ്. എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കുമെന്നും നിത്യാനന്ദ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button