Latest NewsNewsIndia

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞത്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്ത് ചോരപ്പുഴ ഒഴുകും എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ സംസ്ഥാനത്ത് ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

ലോക്‌സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. പിന്നീട് ഇതേവരെ വലിയ ഭീകരാക്രമണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

2019 ഓഗസ്റ്റ് 5 മുതല്‍ 2020 മാര്‍ച്ച് 10 വരെയുള്ള കണക്കുകളാണ് കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി വ്യക്തമാക്കിയത്. ഈ കാലയളവില്‍ 79 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 49 ഭീകരരെ സുരക്ഷാ സേന വധിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ: യുവതിയുടെ നഗ്​നശരീരം പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്ത് ചോരപ്പുഴ ഒഴുകും എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോയ എന്‍ഡിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയിലെ മറ്റൊരു സര്‍ക്കാരിനും സാധിക്കാത്ത കാര്യമാണ് കശ്മീരില്‍ നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button