Latest NewsNewsInternational

വിമാനത്തിനുള്ളില്‍ യാത്രക്കാരനും കാബിന്‍ക്രൂവും തമ്മില്‍ വാക്കേറ്റം; എയര്‍ ഹോസ്റ്റസിന്റെ വക യാത്രക്കാരന്റെ കരണത്ത് അടി; തിരിച്ചടിച്ച് യാത്രക്കാരൻ

ബ്രസല്‍സ്: വിമാനത്തിനുള്ളില്‍ യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മിലുള്ള കയ്യേറ്റത്തിന്റെ വീഡിയോ പുറത്ത്. ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാക്കേറ്റത്തിനിടെ എയര്‍ ഹോസ്റ്റസ് യാത്രക്കാരന്റെ കരണത്ത് അടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരനും തിരിച്ചടിച്ചു. ഭാര്യാമാതാവിന്റെ സീറ്റിന് ഇരുവശവും ഇരുന്നവര്‍ അപമര്യാദയായി പെരുമാറിയെന്നും വിഷയത്തില്‍ വിമാനജീവനക്കാര്‍ ഇടപെട്ടില്ലെന്നും യാത്രക്കാരൻ പരാതി പറഞ്ഞിരുന്നു. ഇദ്ദേഹത്തെ ശാന്തനാക്കാന്‍ പുരുഷനായ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ശ്രമിച്ചെങ്കിലും നടന്നില്ല.

Read also: ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പൂ​ട്ടി​ച്ചു

ഫ്‌ളെറ്റ് അറ്റന്‍ഡന്റുമാരുടെ സൂപ്പര്‍വൈസറായ സ്ത്രീ എത്തുകയും യാത്രക്കാരനോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇയാൾ ശാന്തനായില്ല. തുടര്‍ന്ന് യാത്രക്കാരനില്‍നിന്ന് തെറിച്ച തുപ്പല്‍ മുഖത്തുനിന്ന് സൂപ്പര്‍വൈസര്‍ തുടച്ചുമാറ്റുകയും അയാളുടെ മുഖത്തടിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ യാത്രക്കാരനും സൂപ്പര്‍വൈസറുടെ മുഖത്തടിച്ചു. തുടര്‍ന്ന് വിമാനജീവനക്കാര്‍ ഇടപെടുകയും യാത്രക്കാരനെ കീഴ്‌പ്പെടുത്തുകയും ചെയ്തു.

https://www.facebook.com/100001554513990/videos/2939109092817546/

shortlink

Related Articles

Post Your Comments

Related Articles


Back to top button