Latest NewsNewsIndia

നവവധുവും മറ്റൊരു യുവാവുമൊത്തുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് എത്തി ; മാനസികമായി തകര്‍ന്ന യുവാവിനെ സഹായിച്ച് പൊലീസ്

ബംഗളൂരു : നവവധുവിന്റെ നഗ്‌നദൃശ്യം ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് വാട്സ് ആപ്പിലൂടെ എത്തി. ബംഗളൂരുവിലാണ് സംഭവം. ഉടന്‍ തന്നെ യുവാവ് യുവതിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ, 2019 ഡിസംബറിലായിരുന്നു ഹസന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഡിസംബര്‍ 13നായിരുന്നു വിവാഹം. എങ്കിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഡിസംബര്‍ 15ന് മതിയെന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞ ആ രാത്രിയില്‍ എന്റെ മൊബൈലിലേയ്ക്ക് ഭാര്യയും മറ്റൊരു യുവാവും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചില ദൃശ്യങ്ങള്‍ വന്നു. ഫേസ് ബുക്ക് മെസ്സഞ്ചറില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ വന്നതെന്ന് യുവാവ് പറഞ്ഞു.

തന്റെ ഭാര്യയുടെ മുന്‍ കാമുകനാണ് അതെന്ന് യുവാവ് പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി യുവതി ഈ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും ഭാര്യ തന്നോട് വെളിപ്പെടുത്തിതായും യുവാവ് പറഞ്ഞു.

തങ്ങള്‍ തമ്മിലുള്ള വിവാഹ നിശ്ചയം 2019 ജൂണില്‍ കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷവും കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി ഭാര്യ സമ്മതിച്ചുവെന്ന് യുവാവ് പറഞ്ഞു.

ഇതോടെയാണ് താന്‍ പരാതി നല്‍കിയതെന്ന് യുവാവ് പൊലീസിനോട് പറഞ്#ു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈയൊരു ദൃശ്യം മാത്രമല്ല തന്റെ ഭാര്യയും യുവാവും തമ്മിലുള്ള കാണാന്‍ പാടില്ലാത്ത പല ദൃശ്യങ്ങളും അയാള്‍ വീണ്ടും അയച്ചു തന്നതായും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. താനും തന്റെ കുടുംബാംഗങ്ങളും മാനസികമായി തകര്‍ന്നുവെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button