Latest NewsIndiaNews

യുട്യൂബ് വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ; പെണ്‍കുട്ടിയുടെ നില ഗുരുതരം ; യുവാവ് അറസ്റ്റില്‍

ചെന്നൈ :യുട്യൂബ് ചാനലിലെ വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗര്‍ഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന 27കാരനായ ഗമ്മിഡിപ്പൂണ്ടി കമ്മാര്‍പാളയം സ്വദേശി എസ്.സൗന്ദര്‍ ആണ് അറസ്റ്റിലായത്.

യുവാവും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ യുവതി ഗര്‍ഭിണിയായി. ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞാണ് സൗന്ദര്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗന്ദറിനെതിരെ കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. സൗന്ദറിന്റെയും യുവതിയുടെയും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

ആശുപത്രിയിലോ ക്ലിനിക്കിലോ പോയാല്‍ പുറത്തറിയുമെന്നതിനാല്‍ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണു യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. യുട്യൂബ് ചാനലിലെ വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗര്‍ഭസ്ഥ ശിശുവിന്റെ കൈ ഒടിഞ്ഞു. ഇതോടെ, രക്തസ്രാവം തുടങ്ങി. ഇത് കണ്ട് ഭയന്ന സൗന്ദര്‍ ബൈക്കില്‍ യുവതിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും പിന്നീട് അവിടെനിന്നു റോയപുരത്തെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റുകയും അവിടെവച്ച് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button