Latest NewsKeralaNews

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള നടപടികളുമായി കേന്ദ്ര എന്‍ഫോഴ്സ്‍മെന്റ്

കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള നടപടികളുമായി കേന്ദ്ര എന്‍ഫോഴ്സ്‍മെന്റ്. വിജിലന്‍സിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ആരംഭിച്ചു.

ഇബ്രാഹിം കു‍ഞ്ഞിനെതിരായ കേസിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് വിജിലന്‍സില്‍ നിന്നും തേടിയിട്ടുണ്ട്. കള്ളപ്പണം സമ്പാദിച്ചതിനാണ് എന്‍ഫോഴ്സ്മെന്‍റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കുന്നത്. കേസ് വിവരങ്ങള്‍ ലഭിച്ച ശേഷം എന്‍ഫോഴ്സ്മന്‍റ് ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കും.

കോഴിക്കോട്ടെ ചന്ദ്രിക ദിനപത്രത്തിന്‍റെ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചു. കമ്പനിയുടെ ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്നും വിജിലന്‍സ് ചോദ്യം ചെയ്യുന്നതായാണ് വിവരം. നോട്ട് നിരോധനത്തിന് പിന്നാലെ ചന്ദിക പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപ വെളുപ്പിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് നടപടിയെന്നാണ് സൂചന. പാലാരിവട്ടം പാലം അഴിമതിയിലെ കോഴപ്പണമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ALSO READ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള നി​യ​മ പ്ര​കാ​രം എ​ന്‍.​ആ​ര്‍.​സി കേ​ന്ദ്ര സർക്കാരിൽ നി​ക്ഷി​പ്​​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്; കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞത്

അതേസമയം വിജിലന്‍സ് അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. വീട്ടില്‍ നടന്ന റെയ്ഡ് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും വിജിലന്‍സ് തന്നെ പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കിയ ഇബ്രാഹിംകുഞ്ഞ് കേസില്‍ ഇനി മുന്‍കൂര്‍ജാമ്യം തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button