Latest NewsNewsInternational

കൊറോണ വൈറസ് ഉപയോഗിച്ച് ചൈനക്കാർ ലോകത്തെ വഞ്ചിച്ചോ? കോറോണയിലൂടെ ചൈന കൈവരിച്ച നേട്ടങ്ങൾ

വുഹാൻ: കൊറോണ വൈറസ് ഉപയോഗിച്ച് ചൈനക്കാർ ലോകത്തെ വഞ്ചിച്ചോ? ഉയർന്ന മൂല്യവർദ്ധിത സാങ്കേതിക കമ്പനികളിലെ തങ്ങളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് ചൈനീസ് സർക്കാരിന് വിറ്റശേഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചിന്തിക്കുന്നത് ഇതാണ്.

അവരുടെ അഭിപ്രായത്തിൽ, ചൈനീസ് നേതൃത്വം ഒരു “സാമ്പത്തിക തന്ത്രം” ഉപയോഗിച്ചു, രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 20 ബില്യൺ ഡോളർ കൊയ്‌ത് ചൈനീസ് പ്രസിഡന്റ് യൂറോപ്യൻ യൂണിയനെയും അമേരിക്കയെയും ഞെട്ടിച്ചു.

കൊറോണ വ്യാപിക്കുന്നതിന് മുമ്പ് , “ടെക്നോളജി ആന്റ് കെമിക്കൽസ്” പ്രൊഡക്ഷൻ പ്ലാന്റുകളിലെ നിക്ഷേപ പദ്ധതികളിലെ ഓഹരികളും യൂറോപ്യൻ, അമേരിക്കൻ നിക്ഷേപകരുടെ ഉടമസ്ഥതയിലായിരുന്നു. ലൈറ്റ്, ഹെവി സാങ്കേതിക, രാസ വ്യവസായങ്ങളിൽ നിന്നുള്ള ലാഭത്തിന്റെ പകുതിയിലേറെയും വിദേശ നിക്ഷേപകരുടെ കൈകളിലായിരുന്നു.

ALSO READ: അത്ഭുതകരമായ മാറ്റവുമായി വുഹാൻ; മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് എന്തു സംഭവിക്കുമെന്ന് പ്രവചിച്ച് ചൈന

ചൈനീസ് കറൻസി യുവാന്റെ തുടർച്ചയായ പതനം രാജ്യത്തെ വലച്ചു.ചൈനീസ് സർക്കാർ വിദേശ ഓഹരി വിലകൾ ഏറ്റവും താഴുന്നതു വരെ കാത്തിരുന്നു. തുടർന്ന് അവ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. അമേരിക്കക്കാരുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഓഹരികൾ വാങ്ങി. കോവിഡ് 19ന് എതിരെ ചൈന ആൻറി വൈറസ് വാക്സിൻ പുറത്തെടുക്കാൻ തുടങ്ങിയാതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button