UAELatest NewsNewsGulf

യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് : അവധിയില്‍ നാട്ടിലേയ്ക്ക് വന്നവര്‍ ആശങ്കയില്‍ : വിശദാംശങ്ങള്‍ അറിയാന്‍ ഈ നമ്പറിലേയ്ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം

 

ദുബായ് : യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് . റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് (വ്യാഴം) ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെയത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വീസകള്‍ക്കും വിലക്ക് ബാധകമാണ്.

സന്ദര്‍ശകവീസ, വാണിജ്യവീസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വീസക്കാര്‍ക്ക് വിലക്ക്. ഇപ്പോള്‍ യുഎഇക്ക് പുറത്തുള്ളവര്‍ തീരുമാനത്തോട് സഹകരിക്കണമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം അഭ്യര്‍ഥിച്ചു

രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണു നടപടി. പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ക്കു പരിഹാരം തേടാവുന്നതാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യം വിട്ടവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്രകാര്യാലയവുമായും ബന്ധപ്പെടണം.

വിശദവിവരങ്ങള്‍ അറിയാന്‍

ഫോണ്‍: 023128867, 023128865

മൊബൈല്‍: 0501066099

ഇമെയില്‍: [email protected]<

ഫാക്സ്: 025543883

shortlink

Related Articles

Post Your Comments

Related Articles


Back to top button