KeralaLatest NewsNews

ഇന്നലെ ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല; വൈറസിനെ പ്രതിരോധിയ്ക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർക്ക് ആഘോഷിയ്ക്കാൻ അതുമതിയാകും; ഇന്ത്യക്ക് അതിജീവിക്കാന്‍ അതുപോര- എം.സ്വരാജ്

ഇന്നലെ രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ലെന്നും ഒരു ഞായറാഴ്ച വീട്ടിലിരിയ്ക്കണമെന്നും വൈകിട്ട് അഞ്ചു മണിയ്ക്ക് പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ലെന്നും എം.സ്വരാജ് എം.എല്‍.എ.

ഞായറാഴ്ച മാത്രമല്ല മറ്റു ദിവസങ്ങളിലും അത്യാവശ്യങ്ങൾക്കു മാത്രമായി യാത്രകൾ ചുരുക്കുന്നതാണുചിതം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും നിശ്ചിത അകലം പാലിയ്ക്കാനും ഹാൻ്റ്സാനിറ്റൈസർ ഉപയോഗിക്കാനുമൊക്കെ ജനങ്ങൾ ശീലിച്ചു തുടങ്ങി . അത് തുടരാനും ജാഗ്രത പാലിയ്ക്കാനും ആര് ആഹ്വാനം ചെയ്താലും തെറ്റല്ല. എന്നാൽ ഈ സവിശേഷ സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് മാത്രം പ്രഖ്യാപിയ്ക്കാവുന്ന പലതുമുണ്ട്. Covid – 19 ഭീഷണി നേരിടാനുള്ള ജനങ്ങളുടെ മഹാ പരിശ്രമങ്ങളെ കേന്ദ്ര സർക്കാർ എങ്ങനെയൊക്കെ പിന്തുണയ്ക്കുമെന്നാണ് ന്യായമായും പ്രധാനമന്ത്രി പറയേണ്ടത്. അതിന് പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നും എം.സ്വരാജ് പറഞ്ഞു.

ഭയാനകമായ കെടുതിയുടെ കാലത്തും ഇന്ധനവില വർദ്ധിപ്പിച്ചും , പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കിയും ജനങ്ങളോട് അസാമാന്യ അതിക്രമം കാണിയ്ക്കുന്ന കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിയ്ക്കാനാവില്ലെന്നതും സത്യമാണ്.
വൈറസിനെ പ്രതിരോധിയ്ക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർക്ക് ആഘോഷിയ്ക്കാൻ പുരപ്പുറത്ത് കയറി കൈകൊട്ടിയാർത്തു വിളിയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം മാത്രം മതിയാവും.
പക്ഷേ ഇന്ത്യയ്ക്ക് അതിജീവിയ്ക്കാൻ അതു പോരെന്നും എം.സ്വരാജ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

എം.സ്വരാജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് ‘പ്രധാനമന്ത്രിയുടെ ‘ പ്രസംഗമല്ല.

എം. സ്വരാജ് .

ഇന്നലെ രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല.
ഒരു ഞായറാഴ്ച വീട്ടിലിരിയ്ക്കണമെന്നും വൈകിട്ട് അഞ്ചു മണിയ്ക്ക് പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല .

ഞായറാഴ്ച മാത്രമല്ല മറ്റു ദിവസങ്ങളിലും അത്യാവശ്യങ്ങൾക്കു മാത്രമായി യാത്രകൾ ചുരുക്കുന്നതാണുചിതം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും നിശ്ചിത അകലം പാലിയ്ക്കാനും ഹാൻ്റ്സാനിറ്റൈസർ ഉപയോഗിക്കാനുമൊക്കെ ജനങ്ങൾ ശീലിച്ചു തുടങ്ങി . അത് തുടരാനും ജാഗ്രത പാലിയ്ക്കാനും ആര് ആഹ്വാനം ചെയ്താലും തെറ്റല്ല.

എന്നാൽ ഈ സവിശേഷ സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് മാത്രം പ്രഖ്യാപിയ്ക്കാവുന്ന പലതുമുണ്ട്.
Covid – 19 ഭീഷണി നേരിടാനുള്ള ജനങ്ങളുടെ മഹാ പരിശ്രമങ്ങളെ കേന്ദ്ര സർക്കാർ എങ്ങനെയൊക്കെ പിന്തുണയ്ക്കുമെന്നാണ് ന്യായമായും പ്രധാനമന്ത്രി പറയേണ്ടത്. അതിന് പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ട്.

ഈ മഹാമാരിയെ നേരിടാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് എത്ര തുക നൽകും ?

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട GST വിഹിതം അന്യായമായി പിടിച്ചു വെച്ച കേന്ദ്രം
ഈയവസരത്തിലെങ്കിലും അത് തിരിച്ചു നൽകുമോ ?

തൊഴിലുറപ്പു തൊഴിലാളികളുടെ ചെയ്ത ജോലിയുടെ കൂലി ഈ പട്ടിണിക്കാലത്തെങ്കിലും കൊടുത്തു തീർക്കുമോ ?

കേന്ദ്ര സർക്കാരിൻ്റെ ചിലവിൽ ഓരോ സംസ്ഥാനത്തും അടിയന്തിരമായി എത്ര കൊറോണ ലാബുകൾ ആരംഭിയ്ക്കും ?

ജോലിയ്ക്കു പോകാനാവാതെ വിഷമിയ്ക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങളും മറ്റത്യാവശ്യ സാധനങ്ങളും എത്ര ആഴ്ച്ചത്തേയ്ക്ക് സൗജന്യമായി നൽകും ?

രാജ്യമെമ്പാടുമുള്ള FCI ഗോഡൗണുകളിൽ കെട്ടിക്കിടന്നു ചീഞ്ഞഴുകി പോകുന്ന അരിയെങ്കിലും കേടാവുന്നതിന് മുമ്പ് സൗജന്യ വിതരണം ചെയ്യുമോ ?

ഹാൻ്റ് സാനിറ്റൈസറും, മാസ്കും ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കുന്നതിന് എത്ര തുക നീക്കിവെയ്ക്കും ?

മാരക വൈറസുകളുടെ വ്യാപനത്തെ സംബന്ധിച്ചും മറ്റുമുള്ള പഠന ഗവേഷണങ്ങൾക്ക് എന്തു നടപടി ഭാവിയിൽ സ്വീകരിയ്ക്കും ?

ഈ സമയത്ത് തൊഴിൽ നഷടപ്പെടുന്നവർക്കായി ഏതൊക്കെ പദ്ധതികളാണ് ആവിഷ്കരിയ്ക്കുക ?

തൊഴിൽ നഷ്ടം ഭയാനകമാവുന്ന ഈ ഘട്ടത്തിൽ റെയിൽവെയിലെ ഉൾപ്പെടെയുള്ള ലക്ഷക്കണക്കായ ഒഴിവുകൾ പൂർണമായി നികത്തുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

അടിമുടി ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിർത്താൻ , ജനങ്ങൾക്ക് പ്രതീക്ഷയുളവാക്കുന്ന എന്തൊക്കെ നടപടികളാണ് സ്വീകരിയ്ക്കുക ?

ബഹു. പ്രധാനമന്ത്രി
മറ്റ് രാഷ്ട്രങ്ങളിലെ സർക്കാർ നടപടികൾ ഒന്നു ശ്രദ്ധിയ്ക്കണം. അവരെങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിടുന്നതെന്ന് മനസിലാക്കണം. സ്വന്തം ജനതയെ എത്ര കരുതലോടെയാണവർ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്ന് അറിയണം.
അമേരിക്ക 1.2 ട്രില്യൺ ഡോളറിൻ്റെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. ഇറ്റലി 350 ബില്യൺ യൂറോയുടേയും, ചൈന 55O ബില്യൺ യുവാൻ്റെയും കാനഡ 50 ബില്യൺ കനേഡിയൻ ഡോളറിൻ്റെയും ജർമനി 550 ബില്യൺ യൂറോയുടേയും സ്പെയിൻ 600 ബില്യൺ യൂറോയുടേയും സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യയോ ????
പുരപ്പുറത്തു കയറി കൈകൊട്ടി ഒച്ചയുണ്ടാക്കണമെന്ന് ….!
ഭയചകിതരായ ഒരു ജനതയോട്…
തൊഴിൽ ചെയ്യാൻ പുറത്തിറങ്ങാനാവത്തവരോട് .. പട്ടിണിയിലായ പാവങ്ങളോട് ..
ഈ രാഷ്ട്രം പറയുന്നതെന്താണ് ?
പുരപ്പുറത്തു കയറാനോ ??

കേരള സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ഈ മഹാമാരിയെ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രി മനസിലാക്കുകയും , ജനങ്ങളെ സഹായിക്കാനായി കേരള മാതൃക സ്വീകരിയ്ക്കുകയും ചെയ്താലത് രാജ്യത്തിന് ഗുണമാകും.

ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ കേരളത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് ഒരു നാട് തകർന്നു പോകാതിരിയ്ക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ മഹത്തായ പരിശ്രമമാണ്. എല്ലാ പത്രങ്ങളും അത് വിശദമായിത്തന്നെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മലയാള മനോരമ വായനക്കാർക്കു മാത്രം അക്കാര്യം മനസിലാവാൻ ഒമ്പതാം പേജ് വരെ കുത്തിയിരുന്ന് വായിക്കണമെന്നു മാത്രം. അറിയാനുള്ള വായനക്കാരുടെ അവകാശത്തെ ഇങ്ങനെയും പരിഹസിയ്ക്കാം.

ഭയാനകമായ കെടുതിയുടെ കാലത്തും ഇന്ധനവില വർദ്ധിപ്പിച്ചും , പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കിയും ജനങ്ങളോട് അസാമാന്യ അതിക്രമം കാണിയ്ക്കുന്ന കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിയ്ക്കാനാവില്ലെന്നതും സത്യമാണ്.
വൈറസിനെ പ്രതിരോധിയ്ക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവർക്ക് ആഘോഷിയ്ക്കാൻ പുരപ്പുറത്ത് കയറി കൈകൊട്ടിയാർത്തു വിളിയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം മാത്രം മതിയാവും.
പക്ഷേ ഇന്ത്യയ്ക്ക് അതിജീവിയ്ക്കാൻ അതു പോര

shortlink

Related Articles

Post Your Comments

Related Articles


Back to top button