Latest NewsNewsInternational

ലോ​കം ഒ​രു വൈ​റ​സു​മാ​യി യു​ദ്ധ​ത്തി​ൽ, പ​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെടും : ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ മേധാവി

ജ​നീ​വ: ലോകമെമ്പാടും കോവിഡ് 19 വൈറസ് വ്യാപിച്ചതോടെ പ്രതികരണവുമായി യുഎൻ(യുണൈറ്റഡ് നേഷൻസ്). ലോ​കം ഒ​രു വൈ​റ​സു​മാ​യി യു​ദ്ധ​ത്തി​ലാ​ണെ​ന്നും കോ​വി​ഡ്-19​യെ കാ​ട്ടു​തീ പോ​ലെ പ​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ (യു​എ​ൻ) മേ​ധാ​വി അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പറഞ്ഞു.

Also read : സൗദിയില്‍ ആഭ്യന്തര വിമാന, ട്രെയിന്‍, ബസ്, ടാക്സി ഗതാഗതം പൂര്‍ണമായും നിര്‍ത്തി

75 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ട​യി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ നേ​രി​ടു​ന്ന ആ​ഗോ​ള ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​യാ​ണി​ത്. ആ​ളു​കളും, ആഗോള സ​ന്പ​ദ് വ്യ​വ​സ്ഥ​യും കോ​വി​ഡ്-19​യു​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ്-19​യെ കാ​ട്ടു​തീ പോ​ലെ പ​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ, പ്ര​ത്യേ​കി​ച്ച് ലോ​ക​ത്തി​ലെ ദു​ർ​ബ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ കൊ​ല്ലു​മെ​ന്നും ഗു​ട്ടേ​റ​സ് വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്നു ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം 1002 പേര്‍ മരണപ്പെട്ടു. മരണങ്ങളിൽ ഇറ്റലി ചൈനയെ മറികടന്നു. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. . ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായും വിവരമുണ്ട്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button