NewsIndia

നാളെ വൈകിട്ട് അഞ്ചുമണിക്ക് സൈറണ്‍ മുഴക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നൽകിയ നിർദേശങ്ങൾ

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്‌ത ജനത കർഫ്യു ആണ് മാർച്ച് 22 നാളെ. ജനത കർഫ്യുവിനിടയിലാണ് കൃത‍ജ്ഞതാ സൈറൺ മുഴങ്ങുന്നത്. കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതിനുള്ള സമയസൂചകമായി നാളെ വൈകിട്ട് അഞ്ചുമണിക്ക് ആണ് സൈറണ്‍ മുഴക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ പൊലീസ്, ഫയര്‍ഫോഴ്സ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

കര്‍ണാടകയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 18 ആയി. രാജസ്ഥാനിലും ഗുജറാത്തിലും ആറ് പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ സ്കോട്ട്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ യുവതിക്ക് വൈറസ് ബാധ കണ്ടെത്തി. രാജ്യത്ത് ഇതുവരെ 271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 15,701 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെയെണ്ണം 63 ആയി.

മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സമ്പര്‍ക് ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ച എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി രാഷ്ട്രപതിയുടെ സന്ദര്‍ശനാനുമതികള്‍ റദ്ദാക്കി. റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യക വിമാനം പുറപ്പെട്ടു. ഉസ്ബെക്കിസ്ഥാനില്‍ കുടുങ്ങിയ 121 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ പതിന്നാല് ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button