Latest NewsNewsIndia

കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊറോണ വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് എയര്‍ ഇന്ത്യ. യാത്രയില്‍ മാസ്‌ക് ധരിക്കുന്നതിന് പുറമെ സാമൂഹിക അകലവും ഉറപ്പ് വരുത്തണം. നാട്ടിലെത്തിയതിന് ശേഷം കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എയര്‍ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read Also:ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ഉക്രേനിയന്‍ പ്രസിഡന്റ്

അതേസമയം, പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവല്‍ റാന്‍ഡം പരിശോധയ്ക്ക് വിധേയരാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവില്‍
ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചൈന, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരിലാണ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button