Latest NewsNewsIndia

വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കാതെ ഗായിക കറങ്ങി നടന്നത് ദിവസങ്ങളോളം; മൂന്ന് സ്റ്റാർ പാർട്ടികളും നടത്തിയതായി സൂചന; കനികയുടെ ഉത്തരവാദിത്തമില്ലായ്‌മ മൂലം കൂടുതൽ പേർ ഏകാന്തവാസത്തിലേക്ക്

ന്യൂഡല്‍ഹി: ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ ആശങ്കയിൽ. ലണ്ടനില്‍ നിന്ന് മാർച്ച് പതിനഞ്ചിന് ഇന്ത്യയിലെത്തിയ കനിക ന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ല. ഇതുകൂടാതെ മൂന്ന് സ്റ്റാര്‍ പാര്‍ട്ടികൾ നടത്തിയതായും സൂചനയുണ്ട്. നിരവധി പേരാണ് ഈ പാർട്ടികളിൽ പങ്കെടുത്തത്. ഞായറാഴ്ച ലക്‌നൗവില്‍ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ കനിക പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയിൽ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകന്‍ ദുഷ്യന്ത് സിങ്ങും മറ്റു നേതാക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇവർ സ്വയം ക്വാറന്റീന്‍ ചെയ്‌തിരുന്നു.

Read also: കോവിഡ്-19; ഇന്ത്യയിൽ പ​ത്തു ദി​വ​സ​ത്തി​നി​ടെ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്

ഇതിന് പിന്നാലെ നിരവധി പേർ സ്വയം ക്വാറന്റീന്‍ ചെയ്യാനുള്ള തീരുമാനത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എംപിമാര്‍ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിയവർ ഇതിൽ പങ്കെടുത്തിരുന്നു. തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവര്‍ ഐസലേഷനിലാണ്.ലക്‌നൗവിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button