Latest NewsKeralaNews

കേരളത്തിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു; അതിര്‍ത്തിയില്‍ കർശന പരിശോധന

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ തമിഴ്നാട് അതിര്‍ത്തിയില്‍ കർശന പരിശോധന തുടരുകയാണ്. അതിർത്തി അടച്ചുള്ള പരിശോധനയിലേക്ക് തമിഴ്നാട് കടന്നതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു.വാളയാറിൽ ഉൾപ്പെടെ എല്ലാ തമിഴ്നാട് ചെക്പോസ്റ്റുകളിലും പഴുതടച്ചുളള പരിശോധനയാണ്.

ആശുപത്രി ആവശ്യമുള്ളവർ, മരണം തുടങ്ങി ഒഴിക്കാനാക്കാത്ത യാത്രക്കാരെ മാത്രമാണ് തമിഴ്നാട്ടിലേക്ക് വിടുക. ചരക്കുഗതാഗതത്തിന് തടസമില്ല. കെഎസ്ആർടിസി സർവീസ് നിർത്തി. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. അതിർത്തിയിലെത്തിയതിനു ശേഷം എങ്ങനെയും തമിഴ്നാട്ടിലേക്ക് കടക്കാമെന്ന് കരുതിയവർക്ക് കേരളത്തിലേക്ക് തന്നെ മടങ്ങേണ്ടിവന്നു.

പാചകവാതകം, പാൽ, പച്ചക്കറി, ഇന്ധനം, തുടങ്ങി അവശ്യ വസ്തുക്കൾ കയറ്റിയ വാഹനങ്ങളും മറ്റ് ചരക്കു വാഹനങ്ങളും തടയില്ല. പരിശോധനയ്ക്ക് ശേഷം കടത്തിവിടും. ചെക്ക്പോസ്റ്റുകൾ പൂർണമായി അടച്ചു പൂട്ടേണ്ട സാഹചര്യമില്ലെന്ന് വാളയാറിലെത്തിയ കോയമ്പത്തൂർ ജില്ലാ കളക്ടർ കെ. രാജാമണി പറഞ്ഞു.

തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിലും കർശന പരിശോധനയാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാളയാറിൽ തടസമില്ല. കേരളത്തില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ തമിഴ്നാടിന്റെ കളിക്കാവിള ചെക്ക് പോസ്റ്റിലും കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ തടയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button