Latest NewsNewsInternational

രണ്ടു ദിവസങ്ങള്‍ക്കിടെ ഒരു പുതിയ കോവിഡ് ബാധപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ആശ്വസിച്ച ചൈനയ്ക്ക് വീണ്ടും ആശങ്ക, വിദേശികളില്‍ രോഗം സ്ഥിരീകരിച്ചു

ബെയ്‌ജിങ്‌ : രണ്ടു ദിവസങ്ങള്‍ക്കിടെ ഒരു പുതിയ കോവിഡ് ബാധപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ആശ്വസിച്ച ചൈനയിൽ വീണ്ടും ആശങ്ക. വിദേശികളില്‍ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 228 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. രോഗവുമായെത്തിയ വിദേശികളും ചൈനീസ് പൗരന്മാരും പല പ്രവിശ്യകളിലും സന്ദര്‍ശനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ കൊറോണയുടെ രണ്ടാം വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ചൈനീസ് സര്‍ക്കാര്‍. ആലോചിക്കുന്നു.

Also read : സൗദി അറേബ്യയില്‍ 70 പുതിയ കൊറോണ കേസുകള്‍ കൂടി

അമേരിക്കയിലും യൂറോപ്പിലുമൊക്കെ രോഗവ്യാപനത്തിന് വേഗതയേറിയതോടെ ഇവിടങ്ങളിലുള്ള ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാര്‍ തിരിച്ച്‌ ചൈനയിലേക്ക് മടങ്ങുന്നത് വര്‍ദ്ധിച്ചതും ചൈനയെ പരിഭ്രാന്തിയിലാക്കുന്നു. ഇന്നലെ മാത്രം ഇത്തരത്തിലുള്ള 39 പേരാണ് രോഗവുമായി ചൈനയില്‍ എത്തിയത്. ഇങ്ങനെ വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും അതുകൊണ്ട് തന്നെ ആരോഗ്യ സുരക്ഷാവിഭാഗം സമ്മര്‍ദ്ദത്തില്‍ ആയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവയ്ക്ക് പുറമേ ഹോങ്കൊങ്ങിന് സമീപത്തുള്ള ഷെന്‍സെന്‍ എന്നിവ ദേശത്തുനിന്നുള്ള ചൈനാക്കാര്‍ എത്തുന്ന പ്രധാന സ്ഥലങ്ങളാണ്. രോഗബാധ സ്ഥിരീകരിച്ചവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കിയില്ല അവരില്‍ ചിലര്‍ ബ്രിട്ടനില്‍ നിന്നും സ്‌പെയിനില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയവരാണെന്നാണ് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കുന്നു. രോഗബാധയില്‍ നിന്ന് ഏതാണ്ട് മുക്തി നേടിയെങ്കിലും ഇനിയും കരുതല്‍ തുടരേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ്  നിലവിലെ സ്ഥിതി വിരൽ ചൂണ്ടുന്നത്. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ ചൈന നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പല പ്രവിശ്യകളിലും, കൊറോണ ഏറ്റവുമധികം ബാധിച്ച 24 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആശുപത്രികളില്‍ തന്നെ ക്വാറന്റൈന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button