Latest NewsNewsIndia

ഉഗ്രസ്ഫോടനം : എട്ടുപേർ മരിച്ചതായി റിപ്പോർട്ട് , നിരവധി പേർക്ക് പരിക്ക്

ചെന്നൈ :  സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ട്. 11പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ചിപ്പിപ്പരായ് ഗ്രാമത്തിലെ രാജമഹൽഎന്ന പടക്ക നിർമാണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്ഫോടനം.

Also read : കോവിഡ്-19; ഇന്ത്യയിൽ പ​ത്തു ദി​വ​സ​ത്തി​നി​ടെ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്

തൊഴിലാളികൾ വൈവിധ്യമാർന്ന ഫാൻസി പടക്കം നിർമ്മിക്കുന്നതിനായുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ്  പൊട്ടിത്തെറി  ഉണ്ടായത്. ഈ സമയത്ത് 30 ഓളം ജീവനക്കാർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ കോവിൽപെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഗ്ര സ്ഫോടനമായതിനാൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും, ഗോഡൗണും നിലംപരിശായി. സ്‌ഫോടനത്തെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button