Latest NewsNewsIndia

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ : പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ . പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കുന്നതു സെക്ഷന്‍ 144 പ്രകാരം സര്‍ക്കാര്‍ നിരോധിച്ചു. അര്‍ബന്‍ മേഖലകളിലായിരിക്കും ഇതു നടപ്പാക്കുകയെന്നു ഉദ്ധവ് താക്കറെ പറഞ്ഞു.

Read Also : രാജ്യത്ത് കോവിഡ് ബാധിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍ അടച്ചിടുന്നു : അവശ്യ സര്‍വീസുകള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്തിനകത്ത് എല്ലാ സ്റ്റേറ്റ്- സ്വകാര്യ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യസേവനങ്ങളായ പലചരക്ക് കടകള്‍, പച്ചക്കറികടകള്‍, ബാങ്കുകള്‍, മറ്റു പ്രധാന സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതിയുണ്ടാകും. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സാധാരണ, പ്രതിദിനം 80 ലക്ഷത്തോളം േപരാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്നത്.

ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളും ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലും പൂര്‍ണമായി നിരോധിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ഡിഎംആര്‍സി അറിയിച്ചു. നോയിഡ-ഗ്രേറ്റര്‍ നോയിഡ മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ റദ്ദാക്കി.

ജനതാ കര്‍ഫ്യൂ രാത്രി 9 മണിക്കു ശേഷവും തുടരാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കര്‍ഫ്യൂ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button