Latest NewsIndia

മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്; മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, മുന്‍ മന്ത്രി നരോട്ടം മിശ്ര എന്നിവരുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നുവെങ്കിലും ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഇന്ന് രാത്രി ഒന്‍പത് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വൈകീട്ട് ആറ് മണിക്ക് ബിജെപി നിയമസഭാകക്ഷി യോഗം ചേരും. തുടർന്ന് ശിവരാജ് സിങ് ചൗഹാനെ കക്ഷി നേതാവായി തിരഞ്ഞെടുക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, മുന്‍ മന്ത്രി നരോട്ടം മിശ്ര എന്നിവരുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നുവെങ്കിലും ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

ഇത് നാലാം തവണയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തിലേറുന്നത്. 2003 മുതല്‍ 2018 വര മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചൗഹാന്‍. ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.കമല്‍നാഥ് സര്‍ക്കാരുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് മാര്‍ച്ച്‌ പത്തിനാണ് ജ്യോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യയുടെ രാജിയ്ക്ക് പിന്തുണ അറിയിച്ച്‌ 22 എംഎല്‍എമാരും രാജിവെച്ചിരുന്നു.

കൊറോണ വൈറസ് വ്യാപന വേളയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിക്കരുത് എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ചര്‍ച്ചകള്‍ മാറ്റിവച്ച്‌ ശിവരാജ് സിങ് ചൗഹാനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ഭൂരികപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ ശ്രമിച്ച കമല്‍നാഥ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ സുപ്രീംകോടതി

എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് മുന്‍പുതന്നെ മുഖ്യമന്ത്രി കമല്‍നാഥ് രാജിവെക്കുകയായിരുന്നു.കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22ല്‍ ആറ് പേര്‍ മന്ത്രിമാരായിരുന്നു. ഇവര്‍ക്ക് ബിജെപി സര്‍ക്കാരിലും മന്ത്രി പദവി നല്‍കും. അതേസമയം, രണ്ടു വിമതരെ കൂടി മന്ത്രിസഭയിലെടുക്കാനും ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button