Latest NewsNewsInternational

കൊവിഡ് 19 വൈ​റ​സി​നെ​തി​രെയുള്ള ചൈ​ന​യു​ടെ പോ​രാ​ട്ടം, മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ ന​ൽ​കുന്നു : ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ബെ​യ്ജിം​ഗ്: കൊവിഡ് 19 വൈ​റ​സി​നെ​തി​രെയുള്ള ചൈ​ന​യു​ടെ പോ​രാ​ട്ടം മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ ന​ൽ​കുന്നുവെന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ (ഡ​ബ്ല്യൂ​എ​ച്ച്ഒ) ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ദാ​നം ഗ​ബ്രി​യേ​സ​സ് പറഞ്ഞു. ബെ​യ്ജിം​ഗി​ന്‍റെ ത​ന്ത്രം മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ട​രാ​ൻ ക​ഴി​യു​മോ​യെ​ന്ന് ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്. കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ പു​തി​യ ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ത് ശ്ര​ദ്ധേ​യ​മാ​യ ഒ​രു വ​ഴി​ത്തി​രി​വാ​ണെ​ന്നും ഗ​ബ്രി​യേ​സ​സ് വ്യക്തമാക്കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ചൈ​ന​യി​ൽ 39 കേ​സു​ക​ൾ മാ​ത്ര​മാ​ണ് പു​തി​യതായി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. ഇ​തോ​ടെ ചൈ​ന​യി​ൽ 3,270 പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.

Also read : വിദേശത്തുനിന്നെത്തിയ കാര്യം മറച്ച് ഒളിച്ചുതാമസിച്ചു ; പൊലീസ് കേസെടുത്തു

അതേസമയം അമേരിക്കയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 117 പേ​രാ​ണ് വൈറസ് ബാധിച്ച് മ​രി​ച്ച​ത്. ഇതോടെ 419പേരാണ് രാജ്യത്ത് മരിച്ചത്. ഒ​റ്റ​ദി​വ​സം ഒമ്പതി​നാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ഫി​ഫ്റ്റീ​ന്‍ ഡെ​യ്സ് ടു ​സ്ലോ ദ ​സ്പ്രെ​ഡ്’ എ​ന്ന പ്ര​ചാ​ര​ണം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ആ​രം​ഭി​ച്ചി​രു​ന്നു.

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു.  ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button