Latest NewsIndiaNews

ലോക്ക് ഡൗണ്‍ പാലിയ്ക്കാത്തവര്‍ക്ക് ഇനി ഒരു വര്‍ഷം ജയില്‍ശിക്ഷ : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്

ഹൈദ്രാബാദ് : ലോക്ക് ഡൗണ്‍ പാലിയ്ക്കാത്തവര്‍ക്ക് ഇനി ഒരു വര്‍ഷം ജയില്‍ശിക്ഷ . ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്. ആന്ധ്രയിലെ ഹൈദ്രാബാദിലാണ് സംഭവം. കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ആന്ധ്രയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും ജനങ്ങള്‍ കൂട്ടമായി തെരുവുകളിലേയ്ക്കിറങ്ങിയതാണ് പൊലീസിന് വിനയായത്. ഇതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസും രംഗത്ത് എത്തി. ഇനി നിരോധനം ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

read also : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

ലോക് ഡൗണില്‍ ജനങ്ങള്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയാല്‍ സെഷന്‍ 188 പ്രകാരം ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന നിയമമാണിതെന്നും പൊലീസ് അറിയിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close