Latest NewsNewsInternational

കോവിഡ് 19 ജനിതക മാറ്റം : ആശങ്കയും ഭീതിയും : ക്വാറന്റയിന്‍ കാലയളവില്‍ ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്‍സ്

ബീജിംഗ് : കോവിഡ് 19 ജനിതക മാറ്റത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയും ഭീതിയും. ജനങ്ങളില്‍ ലക്ഷണങ്ങള്‍ കാണിയ്ക്കാത്തത് ആശങ്കയെന്ന് മെഡിക്കല്‍ സയിന്‍സ്. ചൈനയില്‍ വലിയതോതില്‍ ക്വാറന്റിന്‍ നടന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാതെ പ്രചരിച്ചെന്ന് വ്യത്യസ്ഥ പഠനങ്ങള്‍. പരസ്പരം ബന്ധമില്ലാതെ കഴിയുന്ന പ്രദേശങ്ങളില്‍ കടന്നു കൂടിയ കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നു. ഇത്തരം കോവിഡ് 19 കേസുകളില്‍ മുന്‍ കേസുകളെ അപേക്ഷിച്ച് ലക്ഷണങ്ങള്‍ വളരെ കുറവാണ് എന്നതായിരുന്നു വെല്ലുവിളി. കൊറോണവൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്കയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗത്തിന്റെ രൂക്ഷത മനസ്സിലായതോടെ കോടിക്കണക്കിനെ ജനങ്ങളെയാണ് ചൈനയില്‍ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റിന്‍ ചെയ്തത്. ഇത് കോവിഡ് 19 രോഗം പരത്തുന്ന കൊറോണ വൈറസില്‍ ജനിതക മാറ്റങ്ങള്‍ക്കിടയാക്കിയെന്നും ഇതോടെ രോഗം കണ്ടെത്തുക കൂടുതല്‍ ദുഷ്‌കരമായെന്നുമാണ് കണ്ടെത്തല്‍.

ക്വാറന്റിന്‍ ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്ത കോവിഡ് 19 രോഗികളില്‍ പലരും പ്രാഥമിക ലക്ഷണങ്ങള്‍ കുറവായിരുന്നു കാണിച്ചത്. ജനുവരി 23ന് വുഹാനില്‍ ആദ്യഘട്ടത്തില്‍ 1.10 കോടി പേരെയാണ് ചൈനീസ് സര്‍ക്കാര്‍ ക്വാറന്റിന്‍ ചെയ്തത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച അധികൃതര്‍ പൊതുഗതാഗതം അടക്കം നിര്‍ത്തുകയും പൊതു സ്ഥലങ്ങളിലെ പരിപാടികളും കൂട്ടംകൂടലും പാടില്ലെന്ന കര്‍ശന നിര്‍ദേശം വെക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ കൊറോണ വൈറസിനെ തടയാന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു നടപടി. പിന്നീട് വുഹാനിലെ സമീപത്തെ ആറ് കോടി ജനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് ക്വാറന്റിന്‍ നടപടികള്‍ വ്യാപിച്ചു.

വുഹാന്‍ സര്‍വകലാശാലയിലെ ഭാഗമായുള്ള റെന്‍മിന്‍ ആശുപത്രിയിലെ ശ്വാസനേന്ദ്രിയ വിദഗ്ധനായ സാങ് ഖാനും സംഘവും നടത്തിയ ഗവേഷണത്തിലും ഈ അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടിരുന്നു. ജനുവരി 23ന് ശേഷം ആശുപത്രികളിലെത്തിയ കോവിഡ് 19 രോഗികളിലെ ലക്ഷണങ്ങളും അതിന് മുന്‍പ് രോഗം ബാധിച്ചവരിലെ ലക്ഷണങ്ങളും വ്യത്യസ്ഥമായിരുന്നുവെന്ന് ഇവര്‍ മാര്‍ച്ച് ആദ്യം പുറത്തുവിട്ട ഗവേഷണ ഫലത്തില്‍ തന്നെ പറയുന്നു.

ആദ്യഘട്ടത്തില്‍ കോവിഡ് 19 ബാധിച്ചവരെ അപേക്ഷിച്ച് ക്വാറന്റിന്‍ നടപ്പാക്കിയശേഷം കോവിഡ് ബാധിച്ചവരിലെ ലക്ഷണങ്ങള്‍ കുറവായിരുന്നു. ജനുവരി 23ന് ശേഷം കോവിഡ് 19 രോഗികളുടെ പനിയില്‍ 50 ശതമാനവും മന്ദതയിലും ക്ഷീണത്തിലും 70 ശതമാനവും പേശീവേദനയില്‍ 80 ശതമാനവും കുറവുണ്ടായെന്നാണ് കണ്ടെത്തിയത്. എണ്‍പതോളം കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. ലക്ഷണങ്ങളുടെ തോത് കുറഞ്ഞതോടെ രോഗം സ്ഥിരീകരിക്കുക കൂടുതല്‍ ദുഷ്‌കരമായി മാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button