Latest NewsNewsInternationalAutomobile

കൊവിഡ്-19 പ്രതിരോധം, വെന്‍റിലേറ്ററും മാസ്‍കും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കൾ

കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വാഹനങ്ങൾക്ക് പകരം വെന്‍റിലേറ്ററും മാസ്‍കും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കൾ. വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ജീപ്പ് ഉള്‍പ്പെടെ ഐക്കണിക്ക് ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കൾ ഫിയറ്റ് ക്രൈസ്ലര്‍. കമ്പനി സിഇഒ മൈക്ക് മാന്‍ലി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഫിയറ്റിന്റെ ഏഷ്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അടുത്ത ആഴ്ചയോടെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഫിയറ്റിൽ നിന്നും ലഭിച്ചിട്ടില്ല.

Also read : കൊവിഡ്-19: കാലിഫോര്‍ണിയയില്‍ കുട്ടി മരിച്ചു; വൈറസ് ബാധയേറ്റ് അമേരിക്കയിലെ ആദ്യത്തെ കുട്ടിയുടെ മരണം

അതിനിടെ ഇറ്റലില്‍ കൂടുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും വെന്റിലേറ്ററുകളും നിര്‍മിക്കുന്നതിനായി എഫ്‌സിഎ-ഫെരാരി കമ്പനി കളുടെ മാതൃസ്ഥാപനമായ അഗ്നേലി ഇറ്റലിയിലെ എന്‍ജിനീയറിങ്ങ് ഗ്രൂപ്പായ സിയാറെയുമായി ചര്‍ച്ചകളിലാണെന്നു റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫെറാരികഴിഞ്ഞ ദിവസം പത്ത് മില്ല്യണ്‍ യൂറോയും(എകദേശം 82 കോടി രൂപ) 150 വെന്റിലേറ്ററുകളും റെഡ് ക്രോസ് സര്‍വീസിനായി നിരവധി വാഹനങ്ങളും ഇറ്റലിക്ക് നല്‍കിയിരുന്നു. വൈറസ് ബാധയ്ക്കെതിരേയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ഫെറാരിയുടെ ഉടമസ്ഥരായ അഗ്നേലി കുടുംബം അഗ്‌നേലി ഇറ്റാലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇവ കൈമാറിയത്.

കൊവിഡ്-19 വൈറസ് ബാധയെ നേരിടുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് വെന്റിലേറ്ററുകൾ നിർമ്മിക്കുമെന്നും മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാണെന്നും കമ്പനി മേധാവി ആനന്ദ് മഹീന്ദ്ര നേരത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button