KeralaLatest NewsNews

ഞാനൊരു യുദ്ധത്തിലാണ്, ഇത് കഴിയുമ്പോഴും ഇവിടെയൊക്കെത്തന്നെ ഉണ്ടാകും… അപ്പോഴും കാണിക്കണം ഈ സ്നേഹം: ‘സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു…’ എന്ന് തുടങ്ങുന്ന വൈറല്‍ സുഖാന്വേഷണത്തിന് ഒരു ഡോക്ടറുടെ മറുപടി ശ്രദ്ധേയമാകുന്നു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൌണിലേക്ക് കടന്നതോടെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വാട്സ്ആപ്പ് പോലെയുള്ള ഇന്‍സ്ട്ടന്റ് മെസേജിംഗ് ആപ്പുകളിലും ഏറ്റവുമധികം ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഒരു സന്ദേശമാണ്, “സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, ദയവായി സ്വയം കൂടുതൽ‌ ശ്രദ്ധിക്കുകയും കുറച്ച് ദിവസത്തേക്ക് പൊതുവായി മറ്റുള്ളവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുകയും ചെയ്യുക. കാരണം നിങ്ങൾ എനിക്ക് അത്രയധികം പ്രിയപ്പെട്ട ആളാണ്‌”, എന്ന സന്ദേശം.

ഈ സന്ദേശത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍.എം.ഒ ആയ ഡോ. മോഹന്‍ റോയ് ജി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നന്ദിയുണ്ട് അവരോട് സ്നേഹത്തിനും കരുതലിനും പക്ഷേ സാധ്യമല്ല എന്നറിയിക്കുന്നു. കാരണം ഞാനൊരു ഡോക്ടറാണ്, ആരോഗ്യ പ്രവർത്തകനാണ്. ഞാനൊരു യുദ്ധത്തിലാണ്…
എന്റെ സംഘത്തിനൊപ്പം…നിലനിൽപ്പിനുള്ള യുദ്ധത്തിലാണ്.. മനുഷ്യരാശിക്കുവേണ്ടിയുള്ള യുദ്ധത്തിലാണ്. ഇത് കഴിയുമ്പോഴും ഇവിടെയൊക്കെ ത്തന്നെ ഉണ്ടാകും. അപ്പോഴും കാണിക്കണം ഈ സ്നേഹം, ഈ കരുതൽ. അല്ലാതെ തല്ലിയും കൈ പിടിച്ചു തിരിച്ചും സ്നേഹം കാണിക്കരുത്. പ ഈ യുദ്ധത്തിനിടയിലില്ലാതായാൽ കുഴിമാടത്തിൽ പൂവുമായി വരരുതെന്നും പകരം ഞങ്ങളെ ഇനി ആക്രമിക്കില്ല എന്നു തീരുമാനിച്ചാൽ മതിയെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്ടര്‍ ഡോ. മോഹന്‍ റോയ് ജിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പല സുഹൃത്തുക്കളും ഇത് അയച്ചുതരുന്നുണ്ട്

“സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, ദയവായി സ്വയം കൂടുതൽ‌ ശ്രദ്ധിക്കുകയും കുറച്ച് ദിവസത്തേക്ക് പൊതുവായി മറ്റുള്ളവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുകയും ചെയ്യുക.കാരണം
നിങ്ങൾ എനിക്ക് അത്രയധികം
പ്രിയപ്പെട്ട ആളാണ്‌.

ശ്രദ്ധപുലർത്തുക….ഈ വിഷമ ഘട്ടത്തെ
നമ്മൾ മറികടക്കും”

“നന്ദിയുണ്ട് അവരോട് സ്നേഹത്തിനും കരുതലിനും പക്ഷേ സാധ്യമല്ല എന്നറിയിക്കുന്നു……

കാരണം ഞാനൊരു ഡോക്ടറാണ്, ആരോഗ്യ പ്രവർത്തകനാണ്

ഞാനും എന്നോടോപ്പമുള്ള ആരോഗ്യപ്രവർ ത്തകരും പണ്ടും പണിയെടുത്തിരുന്നു ഇപ്പോഴും പണിയെടുക്കുന്നു ഇനിയും പണിയെടുക്കും….

ഞാനൊരു യുദ്ധത്തിലാണ്…
എന്റെ സംഘത്തിനൊപ്പം….
നിലനിൽപ്പിനുള്ള യുദ്ധത്തിലാണ്..
മനുഷ്യരാശിക്കുവേണ്ടിയുള്ള യുദ്ധത്തിലാണ്…
ഞാനും ഞങ്ങളും തളർന്നു വീഴും വരെ യുദ്ധത്തിലാണ്….
ഞങ്ങളിലൊരാൾ തളർന്നു വീണാലും ഞങ്ങളിതു തുടരും
പഠിച്ച പണിയായതുകൊണ്ടല്ല, ജീവിതത്തിൻ്റെ കർമ്മവും ധർമ്മവും ഇതായതു കൊണ്ട്

ഇത് കഴിയുമ്പോഴും ഇവിടെയൊക്കെ ത്തന്നെ ഉണ്ടാകും…
അപ്പോഴും കാണിക്കണം ഈ സ്നേഹം, ഈ കരുതൽ….
അല്ലാതെ തല്ലിയും കൈ പിടിച്ചു തിരിച്ചും സ്നേഹം കാണിക്കരുത്…
പാലം കടക്കുവോളമുള്ള നാരായണ വിളി പണ്ടും കേട്ടിട്ടുണ്ട്…..
കൂരായണാ വിളികൾ അതിലധികം കേട്ടിട്ടുണ്ട് …

പിന്നെ ഈ യുദ്ധത്തിനിടയിലില്ലാതായാൽ കുഴിമാടത്തിൽ പൂവുമായി വരരുത്…..
പകരം ഞങ്ങളെ ഇനി ആക്രമിക്കില്ല എന്നു തീരുമാനിച്ചാൽ മതി …..
അപ്പോ ശരി …..

ഡോ. മോഹൻ റോയ് ജി….

shortlink

Related Articles

Post Your Comments

Related Articles


Back to top button