Latest NewsNewsIndia

കാബൂള്‍ ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്ന് രാവിലെ പ്രാദേശിക സമയം 7.45നാണ് കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയില്‍ ചാവേറുകളും തോക്കേന്തിയ അക്രമികളും ചേര്‍ന്ന് അക്രമം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാല് ഭീകരരെ സുരക്ഷാസേന വധിച്ചതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി എസ്ഐടിഇ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം നടക്കുമ്പോള്‍ ഗുരുദ്വാരയ്ക്കകത്ത് 150ലേറെ ആളുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് നേരത്തെ തന്നെ താലിബാന്‍ വ്യക്തമാക്കിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button