KeralaLatest NewsNews

ലോക് ഡൗണില്‍ അനാവശ്യമായി കറക്കം : പൊലീസ് കടുത്ത നടപടികളിലേയ്ക്ക്

തിരുവനന്തപുരം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം അനാവശ്യമായി കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. അനാവശ്യമായി തുടര്‍ച്ചയായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടര്‍ന്നാലാണ് നടപടി.

കോവിഡ്-19 : സംസ്ഥാനത്തിന് ഇന്ന് ഏറെ നിര്‍ണായകം : സമൂഹവ്യാപനത്തെ കുറിച്ച് ആശങ്കയോടെ ജനങ്ങളും

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും നിയന്ത്രണങ്ങള്‍ പാലിക്കാതെ, ഒട്ടേറെപ്പേര്‍ ഇന്നും അനാവശ്യയാത്രക്കിറങ്ങി. ഇത് പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഈ പശ്ചാത്തലത്തില്‍ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. നൂറിലേറെ വാഹനങ്ങളാണ് ഇതിനോടകം തന്നെ പിടിച്ചെടുത്തത്. കണ്ണൂരില്‍ 69 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമാകും തിരികെ നല്‍കുക. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കോഴിക്കോട് മാത്രം 113 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button