KeralaLatest NewsNews

ലോക് ഡൗണ്‍ കാലയളവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം : പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം . എല്ലാവര്‍ക്കും ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും.

Read Also : കേന്ദ്രപാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായും മുഖ്യമന്ത്രി അറിയിച്ചു. . പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവര്‍ത്തകര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button