Latest NewsIndia

‘ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവട് ‘ – കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ നൽകി രാഹുൽ ഗാന്ധി

കര്‍ഷകരോടും ദിവസവേതനക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യയ്ക്ക് കടപ്പാടുണ്ടെന്നും രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പ ത്തിക പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണിന്റെ ആഘാതം അനുഭവിക്കുന്ന കര്‍ഷകരോടും ദിവസവേതനക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യയ്ക്ക് കടപ്പാടുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സർക്കാറിന്റെ സുരക്ഷാ പാക്കേജിന് രാഹുൽ ഗാന്ധിയിൽ നിന്ന് ആദ്യമായാണ് പോസിറ്റിവ് പ്രതികരണം ലഭിക്കുന്നത്.

ഇത് ശരിയായ ദിശയിലേക്കുള്ള ആദ്യപടി എന്ന് ട്വീറ്റിൽ പറയുന്നു. മാരകമായ വൈറസിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നേരത്തെ അമ്മയും കോൺഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മണിക്കൂറുകൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘാതത്തെ മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം : സഹായം ലഭ്യമാകുന്നത് മൂന്ന് ജില്ലകള്‍ക്ക്

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പ്രഖ്യാപനം. കോവിഡ പ്രതിരോധത്തിനായി പ്രഖ്യാപിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.”പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി” എന്ന് വിളിക്കുന്ന 1,75,000 കോടി രൂപയുടെ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇത് ദരിദ്രരുടെയും കുടിയേറ്റ തൊഴിലാളികളുടെയും സഹായം ആവശ്യമുള്ളവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവർ പറഞ്ഞു. ആരും വിശപ്പോടെ ഇരിക്കില്ല എന്നുറപ്പാക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button