Latest NewsInternational

ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തിനും ദുരന്തത്തിനും കാരണം ഇതോ? പുതിയ കണ്ടെത്തൽ

സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത് 44000-ത്തോളം പേര്‍.അതുവരെ ഇറ്റലിയില്‍ കൊറോണ മരണം പൂജ്യം ആയിരുന്നു .

കൊറോണയുടെ വ്യാപനം ഇറ്റലിയിലും സ്പെയിനിലും കൂടുതലാവാൻ കാരണം എന്താണെന്നുള്ള ആകാംക്ഷക്കിടെ പുതിയ വിവരങ്ങൾ പുറത്ത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്ന സമയം തന്നെ ഇറ്റലിയിലും വൈറസ് എത്തി. ചൈനയുടെ പാഠം ഉള്‍ക്കൊണ്ട് കര്‍ശനമായ നടപടികള്‍ വേണമെന്ന് മറ്റു രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടും ഇറ്റലി വ്യത്യസ്തമായി മറ്റൊന്ന് ചെയ്തു . കായികമത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ പലരും തീരുമാനിക്കുന്നു.

എന്നാല്‍, അതിന് വിരുദ്ധമായ ഒന്ന് ഇറ്റലിയില്‍ സംഭവിച്ചു.ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയും സ്പാനിഷ് ക്ലബ്ബ് വലന്‍സിയയും യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത് 44000-ത്തോളം പേര്‍.അതുവരെ ഇറ്റലിയില്‍ കൊറോണ മരണം പൂജ്യം ആയിരുന്നു . ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തില്‍ അറ്റ്ലാന്റ – വലന്‍സിയ മത്സരത്തിന്റെ പങ്കുണ്ടാവാമെന്നാണ് എല്ലാവരുടെയും സംശയം .

ആ മത്സരം ഒരു ‘ജൈവബോംബ്’ ആയിരുന്നു എന്നാണ് ബെര്‍ഗാമോ പ്രവിശ്യയിലെ മേയര്‍ ജിയോര്‍ജിയോ ഗോറി കഴിഞ്ഞദിവസം പറഞ്ഞത്. അതോടെയാണ് രണ്ട് രാജ്യങ്ങളിലും വലിയതോതില്‍ രോഗം വ്യാപിച്ചത്, ഇന്ന് പിടിച്ചാല്‍കിട്ടാത്ത അവസ്ഥയില്‍ എത്തിയത്. എന്നാൽ മത്സരം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോള്‍ മരണസംഖ്യ 3000 കടന്നു. അതേപോലെ അതുവരെ സ്‌പെയിനില്‍ മരണം ഒന്ന്. മൂന്നാഴ്ച പിന്നിടുമ്പോള്‍ സ്‌പെയിനിലെ മരണം ആയിരത്തോടടുത്തു.

ലോക്ക് ഡൌൺ സമയത്തു നിയമം ലംഘിക്കുന്നവരെക്കൊണ്ടുള്ള തലവേദനക്കിടെ പോത്തിന്റെ പരാക്രമവും പോലീസിനോട് ( വീഡിയോ)

ഒരു പക്ഷേ, ആ മത്സരം നടന്നില്ലായിരുന്നെങ്കിലും വൈറസ് ഇത്രയും വ്യാപിക്കുമായിരുന്നു. എങ്കിലും, ലോകം പകച്ചുനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആ സാഹസത്തിന് മുതിരണമായിരുന്നോ എന്നാണ് ചോദ്യം.മത്സരം നടക്കുമ്ബോള്‍ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു എന്ന വാദമാണ് ചിലര്‍ മുന്നോട്ടുവെക്കുന്നത്. അതുവരെ ഇറ്റലിയില്‍ വൈറസ് മരണങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍, ഈ വാദം ശരിയെന്ന് പറയാനാവില്ല.

മത്സരത്തിന് 20 ദിവസം മുമ്ബേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വലന്‍സിയ ടീം സ്‌പെയിനില്‍ മടങ്ങിയെത്തി. ചാമ്ബ്യന്‍സ് ലീഗ് മത്സരം അവര്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ, യഥാര്‍ഥത്തില്‍ തോല്‍പ്പിച്ചത് വൈറസാണ്. താരങ്ങള്‍ക്ക് ഒന്നൊന്നായി രോഗം പിടിപെട്ടു. കളിക്കാരും പരിശീലകരും ഉള്‍പ്പെടെ, സംഘത്തിലെ 35 ശതമാനം പേര്‍ക്കും രോഗബാധ. ഒരു വന്‍ടീം ഒന്നടങ്കം ഐസൊലേഷനിലേക്ക് എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button