Latest NewsNewsGulfQatar

പകര്‍ച്ചവ്യാധി മറച്ചുവെച്ചാൽ ഇനി കടുത്ത ശിക്ഷ : നിയമഭേദഗതി വരുത്തി ഗൾഫ് രാജ്യം

ദോഹ : പകര്‍ച്ചവ്യാധി മറച്ചുവെക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി ഖത്തർ. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്  1990ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിൽ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവച്ചു.  നിയമലംഘനം നടത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ടുകൂടി ഉൾപ്പെടുന്ന ശിക്ഷയുമാണ് ലഭിക്കുക. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്ര കാലം ക്വാറന്റൈനില്‍ കഴിയുന്നതും, ഐസോലേഷനില്‍ കഴിയുന്നവര്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നതും ഭേദഗതി പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്

Also read : കോവിഡ് 18 നെ എങ്ങിനെ പ്രതിരോധിയ്ക്കാം… ബംഗാളിലെ ജനങ്ങള്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ കളം വരച്ച് വിവരണം നല്‍കി മമതാ ബാനര്‍ജി

രോഗം ബാധിച്ചയാള്‍, രോഗബാധിതനെ പരിശോധിച്ച ഡോക്ടര്‍,കുടുംബനാഥന്‍, രോഗബാധിതന് അഭയം നല്‍കിയയാള്‍, യൂണിവേഴ്സിറ്റിയുടെയോ സ്‌കൂളിന്റെയോ മേധാവി, ജോലി സ്ഥലത്താണെങ്കില്‍ സൂപ്പര്‍വൈസര്‍, റിക്രൂട്ട് ചെയ്തയാള്‍ എന്നിവർക്കാണ് പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. വിദേശ തൊഴിലാളിക്ക് രോഗംബാധിച്ചത് ഖത്തറിനുള്ളില്‍വെച്ചാണെങ്കിലും അയാളുടെ ദേശത്ത് വെച്ചാണെങ്കിലും അധികൃതരെ റിക്രൂട്ട് ചെയ്തയാൾ നിർബന്ധമായും അറിയിച്ചിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button