KeralaLatest NewsNews

ക്വാറന്റയിന്‍ ലംഘനം : സബ് കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്വാറന്റയിന്‍ ലംഘിച്ച കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശുപാര്‍ശയേത്തുടര്‍ന്നാണ് നടപടി.

ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു; ഹോം ക്വാറന്റൈന്‍ എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതി; വിചിത്രവാദങ്ങളുമായി കൊല്ലം സബ് കളക്ടര്‍

നേരത്തെ, നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള കൊല്ലം കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ്കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയോടെയാണ് കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി കൈമാറിയിരുന്നത്.

റിപ്പോര്‍ട്ട് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സബ്കളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നിരീക്ഷണത്തിലിരിക്കാന്‍ പറഞ്ഞ മാര്‍ച്ച് 19നു തന്നെ ഇദ്ദേഹം കൊല്ലത്തു നിന്ന് പോയെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ വിളിച്ചപ്പോള്‍ ബംഗളൂരുവിലെന്നാണ് അനുപംമിശ്ര മറുപടി നല്‍കിയിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് സബ്കളക്ടര്‍ നടത്തിയതെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റാണിതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് സബ്കളക്ടര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സബ്കളക്ടറോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നായിരുന്നു നിര്‍ദേശം. ആ നിര്‍ദേശം ലംഘിച്ചാണ് അദ്ദേഹം കാണ്‍പൂരിലേക്ക് കടന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ കാണ്‍പൂരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സബ്കളക്ടറായി അനുപം മിശ്ര കൊല്ലത്തെത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close