Latest NewsNews

കോവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ ലീഗ് കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ: കോവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ ലീഗ് കൗൺസിലർ അറസ്റ്റിൽ. മുസ്ലീം ലീഗ് കൗൺസലറായ ഷഫീഖിനെയാണ് അറസ്റ്റ് ചെയ്‌തത്‌. ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ഇയാൾ വീട്ടിലെത്തിക്കുകയായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ തിരികെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഷഫീഖിന് നോട്ടീസ് നൽകിയ ശേഷമാണ് അറസ്റ്റ് ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button