Latest NewsNewsIndia

ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ : മരിച്ച സ്ത്രീകള്‍ക്ക് എങ്ങിനെ രോഗ ബാധ ഉണ്ടായെന്ന് അജ്ഞാതം

മുംബൈ: ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം വര്‍ധിയ്ക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. സാംഗ്ലി ജില്ലയിലെ ഒരു കുടുംബത്തില്‍ ഉള്‍പ്പെട്ട 12 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുംബൈയ്ക്കും പൂണെയ്ക്കും പുറമേ സംസ്ഥാനത്തെ ഗ്രാമമേഖലകളിലേയ്ക്കും വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് മഹാരാഷ്ട്ര.

Read Also : കൊറോണ ബാധിച്ച്‌ മരിച്ച പഞ്ചാബുകാരനില്‍ നിന്ന് രോഗം നിരവധി പേർക്ക് പകർന്നു : 15 ഗ്രാമങ്ങള്‍ അടച്ചിട്ടു

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. അതേസമയം മഹാരാഷ്ട്രയില്‍ സമൂഹവ്യാപനമുണ്ടായെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. വൈറസ് ബാധിച്ച് ഏറ്റവുമൊടുവില്‍ മരിച്ച രണ്ട് സ്ത്രീകള്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്തിന്റെ പലമേഖലകളിലും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ മരിച്ച ഗോവണ്ടിയിലെയും മുംബൈ സെന്‍ട്രലിലെയും രണ്ട് സ്ത്രീകളും വിദേശത്ത് പോയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button