Latest NewsIndiaNews

ഇന്ത്യയിൽ ഒരു കോവിഡ് മരണം കൂടി; മരണ സംഖ്യ ഉയരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 17 ആയി. രാജസ്ഥാനിലെ ഭില്‍വാരയില്‍ 73 വയസുകാരനാണ് ഒടുവില്‍ മരിച്ചത്. രോഗബാധിതരുടെ എണ്ണം 649 ആണ്. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഗുജ്റാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇന്നലെ മരണം ഉണ്ടായത്.

ALSO READ: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

അതേസമയം, ഇന്ത്യയിൽ സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയ്ക്ക് കൂടുതൽ ഡോക്ടര്‍മാരെ സജ്ജാക്കുന്നതിനായി ഡല്‍ഹി എയിംസ് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും ചികില്‍സയിലും ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button