Latest NewsIndia

മലപ്പുറത്ത് എടിഎമ്മിലെ സാനിറ്റൈസര്‍ മോഷണം പോയി; വിഡിയോ പുറത്തുവിട്ട് കള്ളനെ തേടി പോലീസ്

ബ്രേക്ക്‌ ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്.

മലപ്പുറം; സാനിറ്റൈസറിന്റെ ഉപയോഗം കൂടിയതോടെ ഇവ മോഷണം പോകുന്നതും വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടില്‍ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്.

മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മലപ്പുറം പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button