Latest NewsIndiaKollywood

പ്രശസ്ത തമിഴ് നടൻ ഡോക്ടർ സേതുരാമൻ അകാലത്തിൽ അന്തരിച്ചു: ഞെട്ടലോടെ തമിഴ് സിനിമ ലോകം

തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സേതുരാമൻ.

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു .36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്.

വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സേതുരാമൻ. ഇദ്ദേഹത്തിന്റെ മരണത്തിൽ തമിഴ് സിനിമാലോകം ഞെട്ടലിലാണ്.

shortlink

Post Your Comments


Back to top button